പെണ്ണുടലിൽ ഒരു കടൽ ശരീരം, ആയിഷ സുൽത്താനയുടെ ആദ്യ ചിത്രം 'ഫ്ലഷി'ന്റെ പോസ്റ്റർ
മലയാളത്തിലെ വനിതാ സംവിധായകരുടെ കൂട്ടത്തിലേക്ക് ഒരു പുതിയ അംഗം കൂടി. ഏറെക്കാലമായി സംവിധാന സഹായിയായി പ്രവർത്തിച്ചു വരുന്ന ആയിഷ സുൽത്താനയാണ് സ്വതന്ത്ര സംവിധാനത്തിലേക്ക് കടക്കുന്നത്. ഫ്ലഷ് എന്നാണ് ആയിഷയുടെ ആദ്യ ചിത്രത്തിന്റെ പേര്. സംവിധായകൻ ലാൽ ജോസിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു ആയിഷയുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
"എന്റെ സംവിധാന സഹായിയായി എത്തിയ ഒരാൾ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെൺകുട്ടിയാണ്. ആയിഷ സുൽത്താനയെന്ന ലക്ഷദ്വീപുകാരി. ആയിഷയുടെ ചിത്രം ഫ്ലഷിന്റെ പോസ്റ്റർ ഏറെ സന്തോഷത്തോടെ പങ്ക് വക്കുന്നു .
കാഴ്ചയിൽ കടൽ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസ്സിന്റെ ആഴങ്ങളിൽ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയുന്ന സ്ത്രീകളധികവും. പെണ്ണുടലിൽ ഒരു കടൽ ശരീരം കണ്ടെത്തിയ ആർട്ടിസ്റ്റിന് അഭിനന്ദനങ്ങൾ. ആയിഷയുടെ സംരഭത്തിൽ ലക്ഷദ്വീപ് ഭരണകൂടവും കൈകോർക്കുന്നുണ്ട്. എവർക്കും ആശംസകൾ.". പോസ്റ്റർ പങ്കുവച്ച് ലാൽജോസ് കുറിച്ചു
വിഷ്‍ണു പണിക്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വില്യം ഫ്രാൻസിസ് ആണ്. . സ്റ്റെഫി സേവ്യർ ആണ് കോസ്റ്റ്യൂം ഡിസൈനർ.
Content Highlights : Aisha Sultana Malayalam Director debut Movie Flush poster
Content Highlights: