നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി, കുഞ്ഞുങ്ങളുടെ വീഡിയോ പങ്കുവെച്ച് നടി

നമിതയും ഭർത്താവും ഇരട്ടക്കുട്ടികളുമായി, നമിത| ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, വി. രമേഷ്  ‌\ മാതൃഭൂമി
നമിതയും ഭർത്താവും ഇരട്ടക്കുട്ടികളുമായി, നമിത| ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, വി. രമേഷ് ‌\ മാതൃഭൂമി

നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. രണ്ടും ആൺകുട്ടികളാണ് . ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം അറിയിച്ചത്. 

തങ്ങൾക്ക് എല്ലാ അനു​ഗ്രഹവും ഉണ്ടാകണമെന്നും പറയുന്ന അവർ‌ ഡോക്ടർമാരോടുള്ള അകമഴിഞ്ഞ നന്ദിയും പറയുന്നുണ്ട്. നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭർത്താവ്. ഇദ്ദേഹവും നമിതയ്ക്കൊപ്പം വീഡിയോയിലുണ്ട്.

 ബി.ജെ.പിയുടെ തമിഴ്നാട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയം​ഗമാണ് നമിത. 

2002-ൽ തെലുങ്ക് ചിത്രമായ സൊന്തത്തിലൂടെയാണ് നമിത ചലച്ചിത്രരം​ഗത്തെത്തുന്നത്. ഏയ്, വ്യാപാരി, അഴകിയ തമിഴ്മകൻ, ബില്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമിട്ടു. ബ്ലാക്ക് സ്റ്റാലിയൺ, പുലിമുരുകൻ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights: actress namitha has been blessed with twin baby boys, namitha twin baby boys