'ജീവിതത്തിൽ തോൽക്കാത്ത ആ കുടുംബത്തെ അവർ ചേർത്തുപിടിച്ചു'; കൊച്ചിൻ ഹനീഫയുടെ വീട്ടിലെത്തി കാർത്തിക

#മൂവി ഡെസ്ക്
നടി കാർത്തിക കൊച്ചിൻ ഹനീഫയുടെ വീട്ടിലെത്തിയപ്പോൾ | സ്ക്രീൻ​ഗ്രാബ്
നടി കാർത്തിക കൊച്ചിൻ ഹനീഫയുടെ വീട്ടിലെത്തിയപ്പോൾ | സ്ക്രീൻ​ഗ്രാബ്

മലയാളികളുടെ പ്രിയ നടൻ കൊച്ചിൻ ഹനീഫയുടെ വീട്ടിൽ സന്ദർശനം നടത്തി നടി കാർത്തിക. ഭർത്താവ് ഡോ.സുനിലിനൊപ്പമാണ് കാർത്തിക കൊച്ചിൻ ഹനീഫയുടെ ഭാര്യയും മക്കളും നിർമിച്ച പുതിയ വീടായ ഹനീഫാസ് എ.ബി മൻസിലിൽ എത്തിയത്. ഒരു മണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ചാണ് കാർത്തിക മടങ്ങിയത്. കൊച്ചിൻ ഹനീഫയുടെ ഭാര്യാ സഹോദരൻ ഫിറോസ് ആണ് കാർത്തികയുടെ സന്ദർശന വിവരം ആരാധകരെ അറിയിച്ചത്. ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

"1985 മുതൽ നാല് വർഷം മാത്രം സിനിമയിൽ അഭിനയിച്ചു. അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഡൂപ്പർ ഹിറ്റുകൾ. പിന്നീട് അങ്ങോട്ട് നാൽപത് വർഷം നമ്മൾ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. സിനിമയിലോ പൊതുവേദികളിലോ പിന്നീട് അധികം കണ്ടിട്ടില്ല.

ഇന്നലെ, കൊച്ചിൻ ഹനീഫാസ്‌ AB Manzil ൽ അവർ വീണ്ടും വന്നു. ആ ഒരു മണിക്കൂർ... അതൊരു പോസിറ്റീവ് വൈബ് തന്നെയായിരുന്നു. ജീവിതത്തിൽ ഒരിക്കലും തോറ്റുപോകാത്ത ആ കുടുംബത്തെ ചേർത്തുപിടിച്ച്, അവർക്ക് പരമാവധി മോട്ടിവേഷനും സ്നേഹവും നൽകി... അവരുടെ സ്നേഹവും സന്തോഷവും ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം. മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായിക — കാർത്തിക ചേച്ചി." വീഡിയോക്കൊപ്പം ഫിറോസ് കുറിച്ചതിങ്ങനെ.

 
 
 
 
 
 
 
 
 
 
 
 
 
 
 

തിങ്കളാഴ്ചയാണ് കാർത്തികയും ഭർത്താവ് ഡോ.സുനിലും കൊച്ചിൻ ഹനീഫയുടെ വീട്ടിൽ എത്തിയത്. വലിയ ആവേശത്തോടെ വീട് നടന്നുകാണുന്ന കാർത്തികയെ ദൃശ്യങ്ങളിൽ കാണാം. കൊച്ചിൻ ഹനീഫയുടെ മക്കളെ അവർ ചേർത്തുപിടിക്കുന്നുണ്ട്. കൊച്ചിൻ ഹനീഫയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു കാർത്തിക. ഹനീഫയുടെ വേർപാടിനുശേഷവും അദ്ദേഹത്തിന്റെ കുടുംബവുമായി താരം ഹൃദയബന്ധം സൂക്ഷിച്ചിരുന്നു.

Content Highlights: Veteran Malayalam actress Karthika, along with her husband Dr. Sunil, paid a warm and emotional visit to the family of late actor Cochin Haneefa at their new home 'Haneefas AB Mansil', spending an hour offering support and motivation.