‘തുടക്ക’ത്തിൽ വിസ്മയയുടെ ശബ്ദം, കൂട്ടുകാരി; ആദിത്യലക്ഷ്മി വിവാഹിതയായി, അതിഥികളായി ലിസിയും സുചിത്രയും

#Movies Desk
സുനിലും ആദിത്യ ലക്ഷ്മിയും, സുചിത്രാ മോഹൻലാലും ലിസിയും ആന്റണി പെരുമ്പാവൂരും വധൂവരന്മാർക്കൊപ്പം | Photo: Instagram/ AdithyaLakshmiOfficial, Lissy Lakshmi
സുനിലും ആദിത്യ ലക്ഷ്മിയും, സുചിത്രാ മോഹൻലാലും ലിസിയും ആന്റണി പെരുമ്പാവൂരും വധൂവരന്മാർക്കൊപ്പം | Photo: Instagram/ AdithyaLakshmiOfficial, Lissy Lakshmi

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ആദിത്യലക്ഷ്മി വിവാഹിതയായി. ബോഡി ബിൽഡറും ഫിറ്റ്‌നസ് കോച്ചുമായ സുനിൽ സി.കെയാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം.

നടൻ അനു ആനന്ദിന്റെ മകളാണ് ആദിത്യ. വിസ്മയ മോഹൻലാൽ നായികയായ 'തുടക്ക'ത്തിലാണ് ആദിത്യയുടെ അഭിനയ അരങ്ങേറ്റം. ചിത്രത്തിൽ വിസ്മയയ്ക്ക് ശബ്ദം നൽകിയതും ആദിത്യയാണ്. 'തുടക്ക'ത്തിൽ വിസ്മയയുടെ സുഹൃത്തിന്റെ വേഷമാണ് ആദിത്യ അവതരിപ്പിച്ചത്.

നടി ലിസി, സുചിത്ര മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ വിവാഹച്ചടങ്ങിനെത്തി. ചിത്രങ്ങൾ ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

മോഹൻലാലും ഉർവശിയും പ്രധാന വേഷങ്ങളിലെത്തിയ ‘സൂര്യഗായത്രി’യിൽ അനു ആനന്ദ് അഭിനയിച്ചിരുന്നു. ചിത്രത്തിൽ ഇരുവരുടെയും മകനായാണ് അനു വേഷമിട്ടത്. ‘ചതുരംഗം’, ‘സാഗർ ഏലിയാസ് ജാക്കി’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights: Actress and dubbing artist Adithya Laxmi has tied the knot with bodybuilder and fitness coach Sunil C.K. at the auspicious Guruvayur Temple. Adithya made her acting debut in the film 'Thodakkam', where she played the friend of lead actress Vismaya Mohanlal and also dubbed for her character. She is the daughter of veteran actor Anu Anand, who famously portrayed Mohanlal and Urvashi's son in the hit movie 'Suryagayathri'. Prominent film personalities, including actress Lissy, Suchitra Mohanlal, and producer Antony Perumbavoor, attended the intimate wedding ceremony. Actress Lissy shared pictures from the ceremony on her Instagram account, which quickly went viral among Malayalam cinema fans.