കൊറോണയല്ല സേതുരാമന്റെ മരണകാരണം; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതേ...

-
-

തമിഴ് നടന്‍ ഡോ. സേതുരാമന്‍ (36) അന്തരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും സ്വീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന്  വ്യാഴാഴ്ച്ച രാത്രിയോടെ ആയിരുന്നു അന്ത്യം.

എന്നാൽ സേതുരാമന്റെ മരണകാരണം കൊറോണ ബാധയെ തുടർന്നാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചു. ഇതിനെതിരേ രം​ഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ‍‍ഡോക്ടർ അശ്വിൻ കുമാർ. സേതുരാമനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് അശ്വിന്റെ കുറിപ്പ്.

20 വർഷത്തെ സൗഹ‍‍‍ൃദയാണ് സേതുരാമനുമായി തനിക്കുള്ളതെന്ന് വ്യക്തമാക്കിയ അശ്വിൻ ഈ വി​യോ​ഗം തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് കുറിച്ചു. കൊറോണ ബാധയെ തുടർന്നാണ് സേതുരാമൻ മരിച്ചത് എന്ന പ്രചരണങ്ങൾ തെറ്റാണെന്നും ഹൃദയാഘാതം മൂലമാണ് അദ്ദേഹം വിടപറഞ്ഞതെന്നും അശ്വിൻ വ്യക്തമാക്കി.

മരണത്തിന് തൊട്ടുമുൻപും ഒരു ഡോക്ടർ എന്ന നിലയിൽ കൊറോണ വെെറസിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സേതുരാമൻ. കൊറോണയ്ക്കെതിരേ പോരാടൻ ആരാധകരോട് ആഹ്വാനം ചെയ്യുന്ന സേതുരാമന്റെ വീഡിയോ കണ്ണീരോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

Content Highlights: Actor Sethuraman's death, cardiac arrest is the reason not corona, friend doctor Ashwin

Content Highlights: