ചെക്ക് കേസില്‍ ശരത്കുമാറിനും രാധികയ്ക്കും തടവുശിക്ഷ

ശരത്കുമാര്‍, രാധിക ശരത്കുമാര്‍
ശരത്കുമാര്‍, രാധിക ശരത്കുമാര്‍

ചെന്നൈ: ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ ശരത്കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും ചെക്ക് കേസില്‍ തടവുശിക്ഷ. റേഡിയന്‍സ് മീഡിയ നല്‍കിയ കേസിലാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്. ചെന്നൈ സ്പഷ്യല്‍ കോടതിയുടേതാണ് വിധി. 

ഇരുവരും പങ്കാളിയായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നല്‍കിയെന്നുമായിരുന്നു പരാതി. ശരത്കുമാര്‍ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. 

വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താരദമ്പതികള്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

Content Highlights: Actor Sarathkumar, wife Radhika  Sarathkumar sentenced to one year imprisonment in cheque bounce case

Content Highlights: