പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞതിന് പിന്നാലെ ക്ഷമാപണവുമായി മണികണ്ഠൻ ആചാരി ലൈവിൽ

-
-

സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചുവെന്ന് നടന്‍ മണികണ്ഠന്‍ ആചാരി. ഫെയ്‌സ്ബുക്ക് ലൈവിലൂടെ വന്ന് ആരാധകരോടു സംസാരിക്കുകയായിരുന്നു നടന്‍. സഹപ്രവര്‍ത്തകരെയും അടുത്ത സുഹൃത്തുക്കളെയും ഗൃഹപ്രവേശത്തിന് ക്ഷണിക്കാതെ പോയതിന് ക്ഷമാപണം നടത്തിക്കൊണ്ടാണ് നടന്‍ സംസാരിച്ചു തുടങ്ങുന്നത്. ചടങ്ങിന് ആരെയും ക്ഷണിക്കാന്‍ സാധിച്ചില്ലെന്നും സാഹചര്യങ്ങള്‍ അങ്ങനെ ആയിപ്പോയതു കൊണ്ടാണെന്നും ആരും തന്നെ വെറുക്കരുതെന്നും നടന്‍ ലൈവില്‍ വന്നു പറയുന്നു.

മണികണ്ഠന്റെ വാക്കുകള്‍

'സ്വപ്‌നം പോലെ തന്നെ പാലു കാച്ചി, സ്വന്തം വീട്ടില്‍ കയറി. ജീവിതത്തിലെ വലിയൊരു സ്വപ്‌നമായിരുന്നു സ്വന്തം വീട്. വളരെ സന്തോഷത്തോടെ പറയേണ്ട കാര്യമാണ്. എന്നാല്‍ ആരെയും വിളിക്കാന്‍ പറ്റാത്തതിന്റെ വിഷമം എനിക്കുണ്ട്. വേണ്ടപ്പെട്ട പലരെയും ക്ഷണിക്കാന്‍ സാധിച്ചില്ല. ചിലരെ വിളിച്ചു.. ചിലരോടൊന്നും പറയാന്‍ പറ്റിയില്ല. അതിന്റെ കുറ്റബോധമുണ്ട്. വലിയ നടനായല്ലേയെന്നെല്ലാം പറഞ്ഞ് ചിലര്‍ പരിഭവം പറഞ്ഞു. അതിനാലാണ് ലൈവ് വീഡിയോ ഇടാമെന്നു തീരുമാനിച്ചത്. അറിവില്ലായ്മയും പരിചയക്കുറവും കാരണമാണ് അങ്ങനെ സംഭവിച്ചത്. വീട്  സ്വന്തമായെന്നു ഇപ്പോള്‍ പറയാറായിട്ടില്ല. ഒരുപാടു പേരില്‍ നിന്നും കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമാണ് വീടു വച്ചത്. അതെല്ലാം തിരിച്ചടച്ചു കഴിഞ്ഞാലേ വീട് എന്റേതാകുള്ളൂ. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കാണ് മാപ്പു ചോദിക്കേണ്ടത്. ഇത് അറിയാതെ സംഭവിച്ചതല്ല. അതിനാല്‍ മാപ്പു ചോദിക്കാന്‍ പോലും ഞാനാളല്ല. എന്നെ വെറുക്കരുത്‌. നിങ്ങളുടെയെല്ലാം സ്‌നേഹം എനിക്കിനിയും വേണം.'

Content Highlights : actor manikandan achari facebook live at new house

Content Highlights: