'കുഞ്ഞ് ബാലനാടാ'; അച്ഛനായ സന്തോഷം പങ്കുവച്ച് മണികണ്ഠൻ ആചാരി

നടൻ മണികണ്ഠൻ ആചാരിക്കും ഭാര്യ അഞ്ജലിക്കും ആൺകുഞ്ഞ് പിറന്നു. ബാലനാടാ.. എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന ചിത്രം മണികണ്ഠൻ പങ്കുവച്ചത്. ബാലനാടാ എന്നതിനർത്ഥം കുഞ്ഞ് “ബാലൻ ” ആണെന്നും മണികണ്ഠൻ കമന്റ് ചെയ്തിട്ടുണ്ട്.
”നമസ്കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാൻ അച്ഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ…. നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….” ഇതായിരുന്നു മണികണ്ഠൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. നമസ്കാരം…
നമസ്കാരം... എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു .... ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ.... നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ....❤️
Posted by Manikanda Rajan on Friday, 19 March 2021
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി സിനിമയിൽ ശ്രദ്ധ നേടുന്നത്. പേട്ട, മാമനിതൻ എന്നീ തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി എന്നീ റിലീസിന് തയ്യാറെടുത്ത ചിത്രങ്ങളിലും മണികണ്ഠൻ വേഷമിട്ടിട്ടുണ്ട്.
Content Highlights : Actor Manikandan Achari and wife Anjali blessed with a baby boy
Content Highlights: