നടന്‍ ധ്രുവന്‍ വിവാഹിതനായി

ധ്രുവന്റെ വിവാഹ ചടങ്ങില്‍ നിന്നും
ധ്രുവന്റെ വിവാഹ ചടങ്ങില്‍ നിന്നും

നടന്‍ ധ്രുവന്‍ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ചു നടന്ന വിവാഹത്തില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ധ്രുവന്‍. ലീസാമ്മയുടെ വീടായിരുന്നു അരങ്ങേറ്റ ചിത്രം. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ധ്രുവന്‍ ശ്രദ്ധേയനാകുന്നത്. 

ചില്‍ഡ്രന്‍സ് പാര്‍ക്ക്', 'ഫൈനല്‍സ്', 'വലിമൈ', തുടങ്ങിയ ചിത്രങ്ങളിലൂടെ താരം എത്തി. മോഹന്‍ലാല്‍ നായകനായ 'ആറാട്ട്' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ധ്രുവന്‍ ചെയ്തിരുന്നു. നാന്‍സി റാണി, ജനഗണമന തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍

Content Highlights: Actor Dhruvan, Anjali, Video Photos