'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണം; ഹൈക്കോടതിയിൽ ഹർജിയുമായി അഫാന്റെ പിതാവ്

കൊച്ചി: 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ പിതാവ് അബ്ദൽ റഹിം ഹൈക്കോടതിയെ സമീപിച്ചു. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ സിനിമയെന്നും ഇത് റിലീസ് ചെയ്യുന്നത് കേസിന്റെ ന്യായമായ വിചാരണയെ ബാധിക്കുമെന്നുമാണ് ഹർജിയിൽ വിശദീകരിക്കുന്നത്.
അഫാൻ എന്ന യുവാവ് തന്റെ ബന്ധുവായ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസാണിത്. അക്രമത്തിൽ മാതാവിനും സാരമായി പരിക്കേറ്റു. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. സിനിമാപ്രദർശനം അനുവദിച്ചാൽ മാധ്യമ വിചാരണയ്ക്കിടയാക്കുമെന്നും അത് വിചാരണയെ ബാധിക്കുമെന്നുമാണ് ഹർജിയിൽ വിശദീകരിക്കുന്നത്. ഹർജി അടുത്തദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.
പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടിയാണ് കഥയും നിർമാണവും.
Content Highlights: accused afans father files petition against film on venjaramoodu mass murder