രംഗണ്ണനാകാന്‍ താല്‍പര്യമില്ലെന്ന് ബാലയ്യ; ആവേശം റീമേക്കില്‍ പകരമെത്തുക രവി തേജയോ!

ഈ വര്‍ഷം പുറത്തിറങ്ങിയവയില്‍ വന്‍സാമ്പത്തികനേട്ടം കൊയ്ത ചിത്രമായിരുന്നു ആവേശം. ഫഹദ് ഫാസില്‍ രംഗണ്ണനായി അഴിഞ്ഞാടിയ ചിത്രം മലയാളികള്‍ക്ക് പുറമേ അന്യഭാഷാപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തു. മറ്റുഭാഷകളിലേക്ക് ചിത്രം റീമേക്കിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവരികയും ചെയ്തിരുന്നു.
ആവേശത്തിന്റെ തെലുങ്ക് പതിപ്പില്‍ രംഗണ്ണന്റെ വേഷം നന്ദമൂരി ബാലകൃഷ്ണ ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാലയ്യ വേഷം നിഷേധിച്ചെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പകരം രവി തേജയുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
100 കോടി നേടിയ ധമാക്ക എന്ന ചിത്രത്തിനുശേഷം മറ്റൊരു വിജയചിത്രം കാത്തിരിക്കുകയാണ് രവി തേജയെന്നും ആവേശത്തോട് രവി തേജ 'യെസ്' പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രവി തേജയുടെ നിര്‍മാണ കമ്പനി തന്നെയാണ് ചിത്രം നിര്‍മിക്കുക എന്നും വാര്‍ത്തകളുണ്ട്.
Content Highlights: Ravi Teja is reportedly in talks to star in the Telugu remake of the Malayalam blockbuster `Aavesham