ആഷിഖി നായകന്‍ രാഹുല്‍റോയിക്ക് മസ്തിഷ്‌കാഘാതം

രാഹുൽ റോയ്| Photo: Instagram.com|p|CD2hP4gJRgj|
രാഹുൽ റോയ്| Photo: Instagram.com|p|CD2hP4gJRgj|

മുംബൈ: മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ രാഹുല്‍റോയിയെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഗിലില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്‌കാഘാതമുണ്ടായത്.

1990-ല്‍ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ ആഷിഖി എന്ന ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചിരുന്നു. 2006-ല്‍ ബിഗ്ബോസിന്റെ ഒന്നാംസീസണിലും രാഹുല്‍ റോയിയുണ്ടായിരുന്നു.

Content Highlights: Aashiqui' Actor Rahul Roy Hospitalized Suffering From A Brain Stroke 

Content Highlights: