ഉത്തര മലബാറിന്റെ ഗ്രാമീണപശ്ചാത്തലം, വൻ താരനിരയുമായി എങ്കിലും ചന്ദ്രികേ...

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു നിര്‍മിച്ച് നവാഗതനായ ആദിത്യന് ചന്ദ്രശേഖരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എങ്കിലും ചന്ദ്രികേ. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലുടെ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വരുന്ന പത്തൊമ്പതാമത്തെ ചിത്രമാണ് എങ്കിലും ചന്ദ്രികേ. പത്തൊമ്പതു സിനിമകളില്‍ പതിനഞ്ചു സിനിമകളും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഹൃദയം എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടന് കൂടിയാണ് ആദിത്യന് ചന്ദ്രശേഖരന്. ആവറേജ് അമ്പിളി, എന്ന വെബ് സീരീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ച എന്ന സീരീസിന്റെ തിരക്കഥ രചിക്കുകയും അതില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയുംചെയ്തിട്ടുണ്ട് ആദിത്യൻ.
പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ഒരു സിനിമയാണ്. ഒരു വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു സുഹൃത്തുക്കളുടെ കഥ തികച്ചും രസകരമായി പറയുകയാണ് ഈ ചിത്രത്തില്‍.
"Enkilum Chandhrike" #nextfilm
Posted by Basil Joseph on Saturday, November 12, 2022
സുരാജ് വെഞ്ഞാറമൂടും,ബേസില്‍ ജോസഫും സൈജു കുറുപ്പുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപാണ് ഇതിലെ നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കുന്നത്. തന്വി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജേഷ് ശര്‍മ്മ, അഭിരാം രാധാകൃഷ്ണന് കൂടാതെ ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്.
ആദിത്യന് ചന്ദ്രശേഖരനും അര്ജുന് രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ. ജിതിന് സ്റ്റാന്‍സിലോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിനായക് ശശികുമാർ ,മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു.
എഡിറ്റിംഗ് - ലിജോ പോൾ, കലാസംവിധാനം - ത്യാഗു, മേക്കപ്പ് - സുധി. കോസ്റ്റ്യൂം ഡിസൈൻ - സ്റ്റെഫി സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.എം.നാസർ. പ്രൊഡക്ഷൻ മാനേജർ - കല്ലാർ അനിൽ. പ്രൊഡക്ഷൻ എക്സിക്യട്ടീവ് - ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ. കോ-പ്രൊഡ്യൂസർ - ആൻ അഗസ്റ്റിൻ, വിവേക് തോമസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു. പി.ആർ.ഓ -വാഴൂർ ജോസ്. ഫോട്ടോ -വിഷ്ണു രാജൻ.
Content Highlights: aadithyan chandrasekharan new movie, enkilum chandrike title poster released