ആരാധകർ കാത്തിരുന്ന കൂട്ടുകെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, അനൗൺസ്മെൻ്റ് വീഡിയോ

#Movie Desk
ലോകേഷ് കനകരാജ്, AA23 പോസ്റ്റർ, അല്ലു അർജുൻ| ഫോട്ടോ: X
ലോകേഷ് കനകരാജ്, AA23 പോസ്റ്റർ, അല്ലു അർജുൻ| ഫോട്ടോ: X

ഇന്ത്യൻ സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐക്കൺ സ്റ്റാർ അല്ലു അർജുനും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. മൈത്രി മൂവി മേക്കേഴ്സും ബി വി വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗൺസ്മെൻ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെൻസേഷണൽ കമ്പോസർ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നതിനാൽ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് ഇരട്ടിച്ചിരിക്കുകയാണ്.

താൽക്കാലികമായി 'AA23' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. വേറിട്ട ലുക്കിലാകും അല്ലു അർജുൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് ലഭിക്കുന്ന സൂചനകൾ.

നിർമാണം -നവീൻ യെർനേനി, വൈ. രവിശങ്കർ (മൈത്രി മൂവി മേക്കേഴ്സ്).

സഹനിർമ്മാണം -ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി. പിആർഒ -ആതിര ദിൽജിത്ത്.

Content Highlights: Icon Star Allu Arjun and director Lokesh Kanagaraj join forces for a massive pan-India project by Mythri Movie Makers. Get ready for a visual spectacle with music by Anirudh!