ഗര്‍ഭിണിയായ വിധവയുടെ പോരാട്ടം; 'എ പ്രഗനന്റ് വിഡോ' കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിൽ, മലയാളത്തിൽ നിന്നുള്ള ഏകചിത്രം

എ പ്രഗ്നന്റ് വിഡോ പോസ്റ്റര്‍, ട്വിങ്കിൾ ജോബി എ പ്രഗ്നന്റ് വിഡോയിൽ
എ പ്രഗ്നന്റ് വിഡോ പോസ്റ്റര്‍, ട്വിങ്കിൾ ജോബി എ പ്രഗ്നന്റ് വിഡോയിൽ

ഉണ്ണി കെ.ആര്‍. സംവിധാനം ചെയ്ത 'എ പ്രഗനന്റ് വിഡോ' 31-ാം കൊല്‍ക്കത്ത അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ഏക ചിത്രമാണിത്. ഗര്‍ഭിണിയായ ദരിദ്ര വിധവയുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്നതാണ് ചിത്രം.

ഉണ്ണി കെ.ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. നവംബര്‍ ആറു മുതല്‍ 13 വരെയാണ് ഫിലിം ഫെസ്റ്റിവല്‍.

ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ.ആര്‍. സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എ പ്രഗനന്റ് വിഡോ'. വ്യാസചിത്രയുടെ ബാനറില്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ചിത്രം ക്രൗഡ് ക്ലാപ്‌സ്, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ.എസ്. എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.

ടിങ്ക്വിള്‍ ജോബിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില, സജിലാല്‍ നായര്‍, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രന്‍ പാവറട്ടി, അരവിന്ദ് സുബ്രഹ്‌മണ്യം, എ.എം. സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. സിനിമയുടെ ആദ്യ പോസ്റ്റര്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞമാസം പ്രകാശനം ചെയ്തിരുന്നു.

ഛായാഗ്രഹണം: സാംലാല്‍ പി. തോമസ്, എഡിറ്റര്‍: സുജീര്‍ ബാബു സുരേന്ദ്രന്‍, സംഗീതം: സുധേന്ദുരാജ്, ശബ്ദമിശ്രണം: ആനന്ദ് ബാബു, കളറിസ്റ്റ്: ബിപിന്‍ വര്‍മ, ശബ്ദലേഖനം: ജോയ് നായര്‍, സൗണ്ട് എഫക്ട്സ്: രാജേഷ് കെ.ആര്‍, കലാസംവിധാനം: രതീഷ് വലിയകുളങ്ങര, മേക്കപ്പ് ചീഫ്: ജയന്‍ പൂങ്കുളം, മേക്കപ്പ്മാന്‍: സുധീഷ് ഇരുവൈകോണം, ക്യൂറേറ്റര്‍: രാജേഷ് കുമാര്‍ ഏക, സബ്ടൈറ്റില്‍സ്: വണ്‍ഇഞ്ച് ബാരിയര്‍, ഓഫീസ് ഹെഡ്: കലാ ബൈജു, അഡീഷണല്‍ സോങ്: പോളി വര്‍ഗീസ്, ഗാനരചന: ഡോക്ടര്‍ സുകേഷ്, ഡോക്ടര്‍ ബിജു ബാലകൃഷ്ണന്‍, തുമ്പൂര്‍ സുബ്രഹ്‌മണ്യം, ബിജു പ്രഹ്ലാദ്, കീര്‍ത്തനം: ഭാസ്‌കര്‍ ഗുപ്ത വടക്കേപ്പാട്, അസോസിയേറ്റ് ഡയറക്ടര്‍: ബൈജു ഭാസ്‌കര്‍, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സജേഷ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ കല്ലാര്‍, പിആര്‍ഒ: എ.എസ്. ദിനേശ്, ബിജിത്ത് വിജയന്‍.

Content Highlights: Malayalam movie 'A Pregnant Widow' was selected for the Competition Section of the Kolkata International Film Festival