'ഉണ്ണിയ്ക്കുറങ്ങുവാന്‍'; താരാട്ട് പാട്ടുമായി ഇന്ദുലേഖ വാര്യരും മകനും

ഇന്ദുലേഖ വാര്യരും മകനും ഗാനരംഗത്തില്‍
ഇന്ദുലേഖ വാര്യരും മകനും ഗാനരംഗത്തില്‍

പിന്നണി ഗായിക  ഇന്ദുലേഖ വാരിയര്‍  പാടി  അഭിനയിച്ച  താരാട്ട് പാട്ട് ശ്രദ്ധനേടുന്നു. ഇന്ദുലേഖയ്‌ക്കൊപ്പം മകന്‍  സാരംഗ് ലേഖ  ആനന്ദ് ആണ് ഗാനരംഗത്തില്‍ അഭിനയിക്കുന്നത്.

സനു ഷാജിയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ജോസിമ ഷാജി രചിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗൗതം വിന്‍സന്റ് ആണ്. ഛായാഗ്രഹണം- എല്‍ദോസ് തോമസ്. ഗിത്താര്‍-ക്രിസ്പിന്‍ നെറ്റോ, ഓടക്കുഴല്‍- അഖില്‍ അനില്‍, അഡീഷണല്‍ പ്രോഗ്രാമിങ്- വിഷ്ണു അനില്‍.

Content Highlights: Unniykkurangaan Indulekha Warrier Goutham Vincent Celluloid Junction Malayalam Lullaby