യൂണിഫോമിലല്ല, ഗായകനായി ശ്രീജിത്ത് ഐപിഎസ് ; 'ദി സ്‌പോയില്‍സ്' വീഡിയോ ഗാനം പുറത്ത്

അഞ്ജലി അമീര്‍, പ്രീതി ക്രിസ്റ്റീന പോള്‍, എം എ റഹിം, വിനീത് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി സ്‌പോയില്‍സ്' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റോഡ് സേഫ്റ്റി കമ്മിഷണര്‍ എസ്. ശ്രീജിത്ത് പാടിയ ഗാനമാണ് പുറത്തിറങ്ങിയത്. സുനില്‍ ജി ചെറുകടവിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സിബു സുകുമാരനാണ്.
മാര്‍ബെന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.എ. റഹിം നിര്‍മിക്കുന്ന ചിത്രത്തില്‍ ആര്യ ആദി ഇന്റര്‍നാഷണലിന്റെ ബാനറില്‍ എം എ ജോഷി, മഞ്ചിത്ത് ദിവാകര്‍ എന്നിവര്‍ സഹനിര്‍മാതാക്കളാകുന്നു. സതീഷ് കതിരവേല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
അഖില്‍ കവലൂര്‍, അക്ഷയ് ജോഷി,സജിത് ലാല്‍, സന്തോഷ് കുമാര്‍, ബക്കര്‍, സുനില്‍ ബാബു, ഷൈജു ബി. കല്ലറ, സതീശന്‍, സാബു നീലകണ്ഠന്‍ നായര്‍, ഷൈന്‍ രാജ്, റിജു റാം, സജിഖാന്‍, റിനു പോള്‍, ആറ്റിങ്ങല്‍ സുരേഷ്, ഷീജു ഇമ്മാനുവല്‍, ആദിദേവ്, അനശ്വര രാജന്‍, ദര്‍ശ, സിനിമോള്‍, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധര്‍മ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
Content Highlights: the spoils movie video song release