മിര്‍ച്ചി ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സുജാതയ്ക്ക്

സംഗീത ലോകത്തിലെ മികച്ച പ്രതിഭകളെ ആദരിക്കുന്നതിനായി മിര്‍ച്ചി സംഘടിപ്പിച്ച മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്‌സ് സൗത്തില്‍ ഗായിക സുജാതയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. എം ജയചന്ദ്രന്‍, ജസ്റ്റിന്‍ വര്‍ഗീസ്, സൂരജ് സന്തോഷ്, കെ.എസ് ചിത്ര, ബി.കെ ഹരിനാരായണന്‍ എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കള്‍.
സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹന്റെ സംഗീത വിരുന്നും ശ്രദ്ധനേടി. അമ്മയ്ക്കുള്ളസമര്‍പ്പണമായാണ് ശ്വേത ഗാനങ്ങള്‍ പാടിയത്.
ഇതിഹാസ ചലച്ചിത്ര-നാടക സംഗീതസംവിധായകനായ അര്‍ജുനന്‍ മാസ്റ്ററിനെ അനുസ്മരിച്ച് ജി.വേണുഗോപാലും എം.ജയന്ദ്രനും അവതരിപ്പിച്ച സംഗീതാഞ്ജലിയും ശ്രദ്ധനേടി.
Content Highlights: Sujatha Singer, Mirchi Music Life Time Achievement Awards