‘വേർപാടിന്റെ വേദന ഇത്ര ആഴത്തിൽ അനുഭവിപ്പിച്ച സംഗീതശകലം വേറയില്ല’; ദുർഗയെ കരയിച്ച രവിശങ്കർ സംഗീതം

മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ ഒരു സാധാരണ പ്രൈമറി സ്‌കൂൾ ടീച്ചറും വീട്ടമ്മയുമായി ജീവിതാന്ത്യംവരെ ഒതുങ്ങിക്കൂടിയ ഉമ ദാസ് ഗുപ്ത അത്യപൂർവമായ ഒരു അഭിമുഖത്തിൽ 'പഥേർ പാഞ്ചലി'യുടെ നാളുകൾ ഓർത്തെടുത്തതിങ്ങനെ: 'ദുർഗ്ഗയായി അഭിനയിക്കുമ്പോൾ എനിക്ക് 12 വയസ്. ഞങ്ങളുടെ സ്‌കൂളിലെ അസിസ്റ്റന്റ് ഹെഡ്മാസ്റ്ററാണ് എന്റെ പേര് മണിക്ക്ദാ (സത്യജിത് റായ്)യോട് ശുപാർശ ചെയ്തത്. ഷൂട്ടിങ് ദിനങ്ങൾ രസകരമായിരുന്നു. ട്രെയിൻ കാണാനുള്ള തത്രപ്പാടും മഴ നനഞ്ഞുള്ള കളിയും പലഹാരക്കാരന് പിന്നാലെയുള്ള ഓട്ടവും എല്ലാം. പിന്നീട് ആ സിനിമ സ്‌ക്രീനിൽ കണ്ടപ്പോൾ എനിക്കൊന്നും മനസ്സിലായില്ല. വെറുതെ സ്‌ക്രീനിൽ നോക്കി മിഴിച്ചിരുന്നു ഞാൻ. പക്ഷേ ഒരിക്കൽ മാത്രം കരച്ചിൽ അടക്കാനായില്ല-ദുർഗ മരിച്ച വിവരം അമ്മ അച്ഛനെ അറിയിക്കുന്ന രംഗം കണ്ടപ്പോൾ. എന്തുകൊണ്ടെന്നറിയില്ല. ചിലപ്പോൾ ആ രംഗത്ത് കേട്ട പ്രത്യേക സംഗീതം ഉള്ളിൽച്ചെന്ന് തറച്ചത് കൊണ്ടാവാം. ഇന്നും ആ സംഗീതം കേൾക്കുമ്പോൾ ദുഖത്തോടെ മാണിക് ദായെ ഓർക്കും ഞാൻ; സംഗീത സംവിധായകനായ രവിശങ്കർജിയേയും'.
ഇതിൽപ്പരം ഒരംഗീകാരം ലഭിക്കാനുണ്ടോ സത്യജിത് റായ്ക്കും പണ്ഡിറ്റ് രവിശങ്കറിനും? നീണ്ട അലച്ചിലിനൊടുവിൽ വീട്ടിൽ വന്നുകയറിയ ഭർത്താവിനെ, മകളുടെ അകാലമരണവാർത്ത എങ്ങനെ അറിയിക്കുമെന്നോർത്ത് പകച്ചു നിൽക്കുന്ന സർബജയ റോയ്. 'പഥേർ പാഞ്ചലി'യിലെ ഏറ്റവും ഹൃദയഭേദകമായ രംഗമാണത്. നിശബ്ദമായ ഒരു വിങ്ങലായി ഇന്നും മനസിനെ പിന്തുടരുന്ന കഥാസന്ദർഭം.
Content Highlights: Satyajit Ray's shift from silence to background score for emotional impact. Ravi Shankar's innovative choice of the Tar Shehnai over conventional instruments. The collaboration with Dakshina Mohan Tagore to create the iconic, heart-wrenching melody. Why the music remains a benchmark for cinematic grief seven decades later