മാരിവില്ലേ അവളോടു മെല്ലേ...'; പ്രണയാനുഭവമായ് 'റാണി ചിത്തിര മാർത്താണ്ഡ'യിലെ മനോഹര ഗാനം

'റാണി ചിത്തിര മാർത്താണ്ഡ'യിൽ ജോസ്‍കുട്ടി ജേക്കബും കീർത്തനയും | ഫോട്ടോ: അറേഞ്ച്ഡ്
'റാണി ചിത്തിര മാർത്താണ്ഡ'യിൽ ജോസ്‍കുട്ടി ജേക്കബും കീർത്തനയും | ഫോട്ടോ: അറേഞ്ച്ഡ്

ഓരോരുത്തർക്കും ജീവിതത്തിലൊരിക്കൽ പോലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും പ്രണയം. കടലാഴമുള്ളൊരു നനുത്ത ഓ‌ർമ്മയായി എക്കാലവും മനസ്സിൻറെയൊരു കോണിൽ മാരിവില്ലഴകായ് അത് പതിഞ്ഞ് കിടക്കുന്നുണ്ടാകും. ഒരു ചെറുതെന്നൽ തലോടൽ പോലെ ആ സ്മൃതികളെന്നും ഉള്ളിലുണ്ടാകും. അത്തരത്തിൽ ഇരുഹൃദയങ്ങളുടെ പ്രണയാനുഭവം സമ്മാനിക്കുന്ന അനുരാഗാർദ്രമായ ഗാനമാണ്  'റാണി ചിത്തിര മാർത്താണ്ഡ' എന്ന പുതിയ ചിത്രത്തിലേതായി പുറത്തിറങ്ങിയിരിക്കുന്ന 'മാരിവില്ലേ അവളോട് മെല്ലെ...' എന്ന് തുടങ്ങുന്ന ഗാനം. 

ജോസ്‍കുട്ടി ജേക്കബും കീർത്തനയുമാണ് ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിൻറെ വരികൾക്ക് മനോജ് ജോർജ്ജ് ഈണം നൽകിയിരിക്കുന്നു. വിജയ് യേശുദാസാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിൻറെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് എത്തുന്നത്. ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛൻറേയും മകൻറേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് സിനിമ പറയുന്നത്. ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളും, അതിനിടയിൽ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ്  റൊമാൻറിക് കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. 

സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയ അനൗൺസ്മെൻറ് ടീസറും ഫസ്റ്റ് ലുക്കും 'ആരും കാണാ കായൽ കുയിലേ...' എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന സൂചനകൾ. കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. 

രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്.  ചീഫ് അസോ.ഡയറക്ടർ അനൂപ് കെ.എസ് ആണ്.

എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കലാസംവിധാനം: ഔസേഫ് ജോൺ, കോസ്റ്റ്യൂം: ലേഖ മോഹൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ്: എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ: തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആദർശ് സുന്ദർ, അസി.ഡയറക്ടർ: അനന്ദു ഹരി, വിഎഫ്എക്സ്: മേരകി, സ്റ്റിൽസ്: ഷെബീർ ടികെ, ഡിസൈൻസ്: യെല്ലോടൂത്ത്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്.

Content Highlights: rani chithira marthanda video song out, vijay yesudas new song