'രാസ്ത'യിലെ വാർമിന്നൽ വീഡിയോ സോങ് പുറത്തിറങ്ങി

രാസ്ത എന്ന ചിത്രത്തിലെ ​ഗാനരം​ഗത്തുനിന്നും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
രാസ്ത എന്ന ചിത്രത്തിലെ ​ഗാനരം​ഗത്തുനിന്നും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ജനുവരി അഞ്ചിന് തിയേറ്ററിൽ എത്തുന്ന രാസ്തയിലെ വാർമിന്നൽ  സോങ്ങിന്റെ വീഡിയോ സോങ് പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികൾക്ക്, അവിൻ  മോഹൻ സിത്താര ഈണം നൽകി വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചത്. മുമ്പ് ഇറങ്ങിയ സോങ്ങിന്റെ ലിറിക്കൽ വേർഷൻ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് സർവൈവൽ  ത്രില്ലെർ ആണ്. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  കഥയും തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നത് നവാഗതരായ ഷാഹുൽ  ഈരാറ്റുപേട്ട , ഫായിസ് മടക്കര എന്നിവർ ചേർന്നാണ്.

അലു  എന്റർടൈൻമെൻസ്റ്റിന്റെ  ബാനറിൽ ലിനു ശ്രീനിവാസ് നിർമിക്കുന്ന രാസ്തയുടെ സിനിമാട്ടോഗ്രാഫി ചെയ്തിരിക്കുന്നത് വിഷ്ണു നാരായണൻ ആണ്. എഡിറ്റിംഗ് അഫ്താർ അൻവർ, മ്യൂസിക് & ബാക് ഗ്രൗണ്ട് സ്കോർ അവിൻ മോഹൻ സിതാരയാണ്  .

ജനുവരി അഞ്ചിന് ആണ് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത് . കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ്  ആണ്  ചിത്രം  തീയേറ്ററുകളിൽ എത്തിക്കുന്നത് . ജിസിസിയിൽ വിതരണത്തിനു എത്തിക്കുന്നത്  ഫാർസ് ഫിലിംസ് ആണ്.

Content Highlights: raastha movie video song out, aneesh anwar movie, raastha update