'മേലെ വാനിൽ മായാതെ സൂര്യനോ'; ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാനി'ലെ ഗാനം പുറത്ത്

Unni Mukundan
Unni Mukundan

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.

ജോ പോൾ എഴുതിയ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ സംഗീതം നൽകി വിജയ് യേശുദാസ് ആലപിച്ച "മേലെ വാനിൽ മായാതെ സൂര്യനോ.."എന്ന  ഗാനമാണ് പുറത്തിറങ്ങിയത്.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ്  ഈ ചിത്രം നിർമ്മിക്കുന്നത്‌. ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യൻ നായികയാവുന്നു.  ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോർഡി പൂഞ്ഞാർ,നിഷ സാരംഗ്,പോളി വത്സൻ,മനോഹരിയമ്മ, തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. കാർത്തിക്,നിത്യ മാമെൻ എന്നിവർ ചേർന്ന് ആലപിച്ച " കണ്ണിൽ മിന്നും " എന്നാരംഭിക്കന്ന മേപ്പടിയാനിലെ ആദ്യ ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു.

എഡിറ്റർ-ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,കല-സാബു മോഹൻ, മേക്കപ്പ്-അരുൺ ആയൂർ, വസ്ത്രാലങ്കാരം-ഇർഷാദ് ചെറുകുന്ന്,ഷിജിൻ പി രാജ്,പോസ്റ്റർ ഡിസൈനർ-ആനന്ദ് രാജേന്ദ്രൻ,അസോസിയേറ്റ് റൈറ്റർ-ശ്യാം മുരളിധരൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷൈജു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻക്കാവ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

content highlights :  Meppadiyan Movie song Unni Mukundan Rahul Subrahmanian Vijay Yesudas

Content Highlights: