'മാമ്പഴം' കവിതയ്ക്ക് ദൃശ്യവിഷ്കാരം; വൈലോപ്പിള്ളിയായി എം.എല്.എ എല്ദോസ് കുന്നപ്പിള്ളി

മഹാകവി വെലോപ്പിള്ളി ശ്രീധര മേനോന്റെ മാമ്പഴം കവിതയ്ക്ക് ദൃശ്യാവിഷ്കാരം നല്കി സംവിധാനം ചെയ്ത് ഛായാഗ്രാഹകന് പ്രേംജി. പെരുമ്പാവൂര് എം.എല്.എ എല്ദോസ് കുന്നപ്പിള്ളിയാണ് ഈ ചിത്രത്തില് വൈലോപ്പിള്ളിയായി അഭിനയിച്ചിരിക്കുന്നത്.
1936 കാലഘട്ടത്തില് തന്റെ 27-ാമത്തെ വയസ്സില് വൈലോപ്പിള്ളി ശ്രീധരമേനോനെന്ന കവിയുടെ മാമ്പഴം കവിതയ്ക്ക് അംഗീകാരങ്ങള് നിരവധി തേടിയെത്തി. അമ്മയുടെയും കുഞ്ഞിന്റെയും കഥപറയുന്ന കവിത കേരളീയര് ഇരുകൈകളും നീട്ടി നെഞ്ചിലേറ്റി. എട്ടു വര്ഷങ്ങള്ക്കു മുമ്പ് വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതി ടീച്ചറുമായുള്ള കൂടിക്കാഴ്ചയിലാണ് മാമ്പഴം സംവിധാനം ചെയ്യാനുള്ള അനുമതി പ്രേംജിക്ക് നല്കുന്നത് .
എറണാകുളം കലൂരിലുള്ള കവിയുടെ വീട്ടിലായിരുന്നു ചിത്രീകരണം നടത്തിയിരുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും കഥ കവിതയിലൂടെ ജനഹൃദയങ്ങളില് ഒരിക്കലും മായാതെ ഇപ്പോഴും നില്ക്കുമ്പോള് ചിത്രത്തില് അമ്മയായി ആശാ മുരളീധരനും മാങ്കുല പറിച്ചു കളയുന്ന കുസൃതിക്കാന് കുട്ടിയായി റോഷന് ആര് മോഹനനുമാണ് അഭിനയിച്ചത് .
നൂപുരം ക്രിയേഷന്സിന്റെ ബാനറില് ചിത്രീകരിച്ച മാമ്പഴം പ്രദര്ശനങ്ങളുമായി മുന്നോട്ടു പോകുവാന് ഒരുങ്ങുകയാണ്.
കവിയും ഗാനരചയിതാവുമായ ജയകുമാര് ചെങ്ങമനാടാണ് മാമ്പഴത്തിലെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം നടേശന് ശങ്കറും ചിത്രത്തില് മുത്തശ്ശി കഥാപാത്രമായി സുബ്ബലക്ഷ്മി ടീച്ചറും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ആനന്ദ് എന് നായരും എഡിറ്റിംഗ് സുനിഷ് സെബാസ്റ്റ്യനുമാണ് നിര്വ്വഹിച്ചത്.
Content Highlights: Mambazham poetry Vyloppilli Sreedhara Menon, MLA eldose kunnappally, Premji
Content Highlights: