റെട്രോ വൈബ് പാട്ടുമായി ടിനു പാപ്പച്ചന്റെ ‘കൊല്ലം കോട്ട കമ്പനി’, ഗായകനായി ധുരന്ധർ ഫെയിം സുധീർ യദുവംശി

#മൂവി ഡെസ്ക്
'കൊല്ലം കോട്ട കമ്പനി' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
'കൊല്ലം കോട്ട കമ്പനി' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

ടിനു പാപ്പച്ചൻ ചിത്രം 'കൊല്ലം കോട്ട കമ്പനി'യിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'കമ്പനി..‘ എന്ന ഈ പാട്ടിന് ഈണം പകർന്നിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ഒരു റെട്രോ വിൻ്റേജ് ബോളിവുഡ് ബാർ സോങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്.

‘മുന്നി ബദ്നാമ് ഹുയി’ ‘ഫെവികോൾ സേ’ എന്നീ ഓൾ ടൈം ഹിറ്റ് പാട്ടുകൾ പാടിയ ബോളിവുഡ് ഗായിക മമത ശർമ്മയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണീ ഗാനം. ധുരന്ധർ എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ സിനിമയിലെ ടൈറ്റിൽ ട്രാക്ക് പാടിയ സുധീർ യദുവംശിക്കൊപ്പമാണ് അവർ ഈ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിലെ ഹിന്ദി പോർഷനോടൊപ്പം വരുന്ന തമിഴ് ഫ്രീ സ്റ്റൈൽ റാപ്പർ 'വെങ്കായോ'യുടെ തമിഴ് റാപ്പ് പോർഷനും പാട്ടിൻ്റെ പ്രധാന ഹൈലൈറ്റാണ്. മൂവരുടെയും ശബ്ദസാന്നിധ്യം ഈ ട്രാക്കിന് ആഘോഷമാക്കാനുള്ള ഒരു പെപ്പി വൈബ് സമ്മാനിക്കുന്നുണ്ട്.

'ധുരന്ധർ' ടൈറ്റിൽ ട്രാക്കിലൂടെ വലിയ ശ്രദ്ധ നേടിയ സുധീർ യദുവൻഷി, 'ധുരന്ധർ: ദി റിവഞ്ച്'ലെ 'ആരി ആരി' ഉൾപ്പെടെയുള്ള ഗാനങ്ങളിലൂടെയും ജനപ്രീതി നേടിയിട്ടുണ്ട്. 'ധുരന്ധർ' ടൈറ്റിൽ ട്രാക്ക് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വലിയ സ്ട്രീമിംഗ് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
തമിഴ് ഇൻഡിപെൻഡൻ്റ് മ്യൂസിക്കിൽ ട്രെൻഡിങ് ആയ റാപ്പർ വെങ്കായോ ആദ്യമായി ഒരു മലയാള സിനിമയുടെ ഭാഗമാകുന്നത് നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. 4 പുതുമുഖ താരങ്ങൾ ലീഡ് റോളിലെത്തുന്ന ചിത്രത്തിൽ സജിൻ ഗോപുവാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.

യുവതി യുവാക്കളുടെ ഒരു കൂട്ടത്തിൻ്റെ രാവാഘോഷം എന്ന രീതിയിൽ വളരെ കളർഫുള്ളായാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. മുമ്പ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരത്തിലെ 'ഒള്ളുള്ളേരു' എന്ന നാടൻ പാട്ടിൻ്റെ സ്വഭാവമുള്ള ബീറ്റ് സോങ് വലിയ രീതിയൽ ട്രെൻ്റിങ് ആവുകയും കേൾവിക്കാരെ ഹരം കൊള്ളിക്കുകയും ചെയ്തിരുന്നു. അതേ പാട്ടിൻ്റെ ടീം വീണ്ടും ഒന്നിക്കുമ്പോൾ ഒരു ഇൻസ്റ്റൻ്റ് വൈറൽ സോങ്ങ് ആയി മാറുകയാണ് 'കമ്പനി..' എന്ന ഈ ട്രാക്കും.

കൊല്ലം കേന്ദ്രീകരിച്ചുള്ള കഥ നടക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. അരുൺ നാരായൺ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അച്ചു ബേബി ജോൺ സഹനിർമ്മാതാവായി ചിത്രത്തിലുണ്ട്. ടിനു പാപ്പച്ചൻ സിനിമകളുടെ നട്ടെല്ലായ ശക്തമായ സാങ്കേതിക പ്രവർത്തകരുടെ നിര തന്നെയാണ് ഈ ചിത്രത്തിനുമുള്ളത്. ആർ. അരവിന്ദൻ, സുജിത്ത് സുന്ദരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എഡിറ്റിംഗ്: ദീപു ജോസഫ്, ഛായാഗ്രഹണം: റാഹിൽ, കലാസംവിധാനം: അജയ് മങ്ങാട്, ശബ്ദമിശ്രണം: രംഗനാഥ് രവി, ആക്ഷൻ കൊറിയോഗ്രാഫി: കലൈ കിങ്‌സൺ, വസ്ത്രാലങ്കാരം: ആഷിഷ് നമ്പ്യാർ, മെയ്‌ക്ക്പ്പ്: റോണക്സ് സേവ്യർ, ഗാന രചന: വിനായക് ശശികുമാർ, സൗണ്ട് മിക്സിംങ്‌: കണ്ണൻ ഗണപത്, കളറിസ്റ്റ്: ശ്രിക്ക് വാരിയർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രധ്വി എൻ. രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസേഴ്സ്: ഫെബി സ്റ്റാലിൻ, വിവേക് കെ ജി, അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു വിജയൻ, സ്റ്റിൽസ്: ഷൈൻ സാബൂറ, വിഷ്വൽ എഫക്ട്സ്: CDIME & വിശ്വാ എഫ്എക്സ്, ഡിഐ: കളർപ്ലാനറ്റ് സ്റ്റുഡിയോ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി ആർ ഓ: ഹെയിൻസ്, റോജിൻ, വിഷ്വൽ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി.

Content Highlights: The makers of Tinu Pappachan's upcoming film Kollam Kotta Company have released a vibrant retro-style video song titled 'Company', composed by Justin Varghese, which marks the Malayalam singing debut of popular Bollywood singer Mamta Sharma alongside Sudhir Yaduvanshi and Tamil rapper Vengayo.