പൂര്‍ണശ്രീ ഹരിദാസിന്റെ 'കാതം' ശ്രദ്ധേയമാകുന്നു

സംഗീത ആല്‍ബത്തില്‍ നിന്നും
സംഗീത ആല്‍ബത്തില്‍ നിന്നും

പൂര്‍ണശ്രീ ഹരിദാസ് സംഗീത സംവിധാനം നിര്‍വഹിച്ച 'കാതം' എന്ന മ്യൂസിക്കല്‍ വീഡിയോ ശ്രദ്ധേയമാകുന്നു. യുവ ഗാനരചയിതാവായ ഹരിത ഹരി ബാബുവാണ് ഗാനത്തിനു വരികള്‍ എഴുതിയിരിക്കുന്നത്. 

കാസ്റ്റോര്‍ഡിയറി വീഡിയോ പ്രൊഡക്ഷന്‍സിന്റെ പ്രധാന ഛായാഗ്രാഹകരിലൊരാളായ യദുകൃഷ്ണന്‍ ഈ ഹൃസ്വദൃശ്യസംഗീത വിരുന്നിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. 

ഗാനം ആലപിച്ചിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും പൂര്‍ണശ്രീ തന്നെയാണ്. സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലില്‍ വിഡിയോ ലഭ്യമാണ്.

Content Highlights: Katham Musical Video, Poornasree Haridas 

Content Highlights: