കണ്ണകിയുടെ പ്രതികാര കഥയുമായി ഭാഗ3 ; വീഡിയോ കാണാം

-
-

കണ്ണകി എന്ന തമിഴ് ഐതിഹാസിക കഥാപാത്രത്തിനെ തിരശീലയിലേക്ക് പകർത്തി ഭാഗ 3. ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസത്തിലെ പ്രധാന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ഭാഗ 3 മുന്നോട്ട്പോകുന്നത്. സ്ത്രീത്വത്തിനെയും സ്ത്രീയുടെ വിവിധ വികാരവിക്ഷോഭങ്ങളെയും കേന്ദ്ര ബിന്ദുവായി അവതരിപ്പിക്കുന്ന ഭാഗയുടെ മുൻ പതിപ്പുകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ജനപ്രീതി നേടിക്കഴിഞ്ഞിരുന്നു. ഭാഗ സീരിസിന്റെ ഏറ്റവും പുതിയ പതിപ്പാണ് കണ്ണകി. ‌ആഘോഷ് വെെഷ്ണവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും ക്യാമറ ചലിപ്പിച്ചിരിക്കുന്നതും.

കണ്ണകിയായി  അഭിനേത്രിയും വ്യവസായിയുമായ ശോഭ വിശ്വനാഥും കോവലൻ എന്ന കഥാപാത്രമായി പരസ്യചിത്ര സംവിധായകൻ അപ്പുണ്ണി നായരും വളരെ സ്വയസിദ്ധമായ രീതിയിൽ  കഥാപാത്രങ്ങളിലൂടെ ജീവിച്ചിരിക്കുന്നു. കണ്ണകിയുടെയും കോവലന്റെയും വികാര വിക്ഷോഭങ്ങളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ഇരുവർക്കും  പൂരണാർഥത്തിൽ സാധിച്ചിട്ടുണ്ട്. മാധുരി എന്ന മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സരിത രവീന്ദ്രനാഥാണ്. സരിത രവീന്ദ്രനാഥ്‌ 2019 ലെ മിസ്സിസ് കേരളയും അധ്യാപികയും ആണ്. 

കണ്ണകിയുടെയും ഭർത്താവ് കോവലന്റെയും ജീവിത സന്ദർഭങ്ങളെ വളരെ ചാരുതയോടെയാണ് ഭാഗ 3യിൽ ആഘോഷ് വൈഷ്ണവം ചിത്രീകരിച്ചിരിക്കുന്നത്. സംഗീതസംവിധായകനും ഗായകനുമായ ദീപാങ്കുരൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.  ദീപാങ്കുരനും ബിന്ദു അനിരുദ്ധനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രസംയോജനം-ഷാ.

കലാസംവിധാനത്തിനും ചമയത്തിനും ഏറെ പ്രാധാന്യമുള്ളതാണ് ഭാഗ  3. കലാസംവിധാനത്തിലൂടെ മനോജ് ഗ്രീൻവുഡ്‌സ് കണ്ണകിയെയും കണ്ണകിയുടെ ജീവിത സാഹചര്യങ്ങെളയും പുനഃസൃഷ്ടിച്ചിരിക്കുന്നു. രേഷ്മ  സുരേഷ് ശങ്കരത്താണ് ചമയം നിർവഹിച്ചിരിക്കുന്നത്.

Content Highlights: Kannaki, Silappatikaram Bhaaga 3 Aghosh Vaishnavam, Deepanguran 

Content Highlights: