സെറ്റിലിരുന്ന് പാട്ടുപാടിയ അശോകനെ കൈയ്യോടെ പിടിച്ച് സിനിമയിൽ പാടിച്ച് വി.കെ പ്രകാശ്

നടൻ അശോകൻ ആദ്യമായി സിനിമാ പിന്നണി ഗായകനാകുന്നു. മീരാ ജാസ്മിൻ നായികയായി എത്തുന്ന വികെ പ്രകാശ് സംവിധാനം ചെയ്ത " പാലും പഴവും" എന്ന ചിത്രത്തിലൂടെയാണ് അശോകന്റെ അരങ്ങേറ്റം. ഓഗസ്റ്റ് 23ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലും അശോകൻ എത്തുന്നു. അഭിനയത്തിന് പുറമെയാണ് ഈ പാട്ടു കൂട്ട്.
"പാട്ടിനൊപ്പം കൂട്ടുമായി പോകുന്നേ മേഘജാലം...ഉള്ളാകെ ഓളം ഉല്ലാസ മേളം... "എന്ന് തുടങ്ങുന്ന പാട്ട് ഒരു ഉല്ലാസയാത്രയുടെ മൂഡിലാണ് ഒരുക്കിയിരിക്കുന്നത് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വച്ച് വെറുതെയിരിക്കുമ്പോൾ പാട്ടുപാടുന്ന അശോകനോട് സംവിധായകനായ വി.കെ പ്രകാശ് ഈ ചിത്രത്തിലെ ഒരു പാട്ട് പാടാനായി ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിൻ -ഉദയ് ഡ്യൂയോ സംഗീതം ഒരുക്കുന്ന പാട്ടിന് വരികൾ എഴുതിയത് നിതീഷ് നടേരി.
"പാലും പഴവും" പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ് മീരയേയും അശ്വിനെയും കൂടാതെ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി,സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ രഞ്ജിത്ത് മണമ്പ്രക്കാട്ട്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ- പ്രവീൺ പ്രഭാകർ. സംഗീതം- ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ - ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല- സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫ്.പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ്- ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം- ആദിത്യ നാനു. കൊറിയോഗ്രഫി- അയ്യപ്പദാസ് വി പി. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർസ്ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ- സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ബാബു മുരുഗൻ, പി ആർ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്- അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ് .
കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. എ പി ഇന്റർനാഷണൽ ആണ് കേരളത്തിന് പുറത്ത് ചിത്രം വിതരണം ചെയ്യുന്നത്.
ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.
Content Highlights: Actor Ashokan sings for VK Praksh's film, paalum pazhavum, Meera Jasmine, Aswin Jose