21 വര്‍ഷം പഴക്കമുള്ള ചിത്രം, കൂട്ടുകാര്‍ക്കൊപ്പം താഴെ ഇരിക്കുന്ന പാട്ടുകാരനെ മനസ്സിലായോ?

21 കൊല്ലം പഴക്കമുള്ള ഈ ചിത്രത്തിൽ ഇരിക്കുന്നത് പ്രശസ്തനായ ഒരു പാട്ടുകാരനാണ്. ആരെന്ന് മനസ്സിലായോ? ഗായകൻ ജോബ് കുര്യൻ.
ചിത്രം ശ്രദ്ധയിൽ പെട്ട ജോബ് തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. 'കാലം പോയ പോക്കേ' എന്നാണ് ചിത്രം കണ്ട് ജോബ് പറയുന്നത്. വീട്ടിൽ വച്ചു നടന്ന ജോബിന്റെ ആദ്യ റെക്കോർഡിംഗ് സമയത്ത് എടുത്ത ചിത്രമാണിത്. കീബോർഡ് വായിക്കുന്ന സജിത്ത്, ഡ്രംസ് വായിക്കുന്ന അഗിൻ, ഗിറ്റാർ കലാകാരൻ സൂരജ് എന്നിവരാണ് ചിത്രത്തിലെന്നും ജോബ് പറയുന്നു. മൂന്നുപേരും ജോബിന്റെ സ്കൂൾകാലം തൊട്ടുള്ള കളിക്കൂട്ടുകാരാണ്.
വീട്ടിൽ വച്ചു നടന്ന ആദ്യ റെക്കോർഡിംഗ് അനുഭവവും ജോബ് പങ്കുവെക്കുന്നുണ്ട്. ടേപ്പ് റെക്കോർഡറിൽ പാട്ട് റെക്കോർഡ് ചെയ്യുന്നതും കുടുംബം ഔട്ട്ഹൗസിലേക്ക് താമസം മാറുന്നതുമെല്ലാമുള്ള രസകരങ്ങളായ ഓർമ്മകളിലേക്ക് ഗായകനെ കൂട്ടിക്കൊണ്ടു പോയ ചിത്രമാണിത്. സംഗീതത്തിനോട് അന്നുള്ള അതേ ആവേശം ഇന്നുമുണ്ടെന്നത് വലിയ സന്തോഷം തരുന്ന കാര്യമാണെന്നും ജോബ് പറയുന്നു.ഈ ചിത്രം ഞങ്ങൾക്കും ചില പ്രതീക്ഷകൾ തരുന്നുവെന്ന് ആരാധകർ കമന്റുകളുമായി എത്തിയിട്ടുണ്ട്.
Content Highlights :job kurian singer shares a throw back pic social media viral
Content Highlights: