ചിത്രം ദുനിയാവിന്റെ ഒരറ്റത്ത്, സംഗീതവും ആലാപനവും ഇന്ദുലേഖ വാര്യര്‍

-
-

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'ദുനിയാവിന്റെ ഒരറ്റത്ത്' എന്ന ചിത്രത്തിലെ ''പാട്ടു പെട്ടിക്കാരാ '' എന്ന ഗാനം പുറത്തെത്തി. ഓർഡിനറി, അനാർക്കലി എന്നീ ചിത്രങ്ങളുടെ നിർമാതാവും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദൻ ആണ് വരികലെഴുതിയിരിക്കുന്നത്. ഈണം നൽകിയതും ആലപിച്ചതും നടൻ ജയരാജ് വാര്യരുടെ മകളും ഗായികയുമായ ഇന്ദുലേഖ വാര്യരാണ്.

ശ്രീനാഥ് ഭാസി,സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷൻസ്, കാസ്റ്റലിസ്റ്റ് എന്റർടൈയ്ൻമെന്റ് എന്നിവയുടെ ബാനറിൽ ലിന്റോ തോമസ്സ്,പ്രിൻസ് ഹുസൈൻ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് നാരായണൻ നിർവ്വഹിക്കുന്നു. സഫീർ റുമനെ, പ്രശാന്ത് മുരളി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

കോ പ്രൊഡ്യുസർ-സ്നേഹ നായർ, ജബിർ ഓട്ടുപുരയ്ക്കൽ,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ഗോകുൽ നാഥ് ജി, പ്രൊഡക്ഷൻ കൺട്രോളർ-ജോബ് ജോർജ്ജ്.

Content Highlights :indulekha warrier song paatupettikkara out from duniyavinte orattathu new movie

Content Highlights: