ഒരു വർഷത്തെ കാത്തിരിപ്പ്; പതിനെട്ടാം പടിയിലെ ഗാനമിതാ...

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത് ഷാജി നടേശൻ നിർമ്മിച്ച പതിനെട്ടാം പടി എന്ന ചിത്രത്തിലെ 'ഹേമന്ത പൗർണമി രാവിൽ' എന്ന ഗാനം പുറത്തിറങ്ങി. ചിത്രം പുറത്തിറങ്ങി ഒരു വർഷം തികയുമ്പോഴാണ് ഗുഡ്വിൽ എന്റർടെയിൻമെൻസിന്റെ യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.
ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ ആദ്യമായി ഈണം നൽകിയ ഗാനം ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് കൺസൾട്ടന്റായിരുന്ന ശ്യാം കൃഷ്ണയാണ് ഗാനം രചിച്ചിരിക്കുന്നത്. പൂർണമായും ഫോക്ക് ടച്ചുള്ള ഗാനം പാടിയിരിക്കുന്നത് റിമി ടോമിയാണ്.
Content Highlights: Hemantha Pournami Raavil Video Song 18am Padi Rakhesh Brahmanandan Rimi Tomy
Content Highlights: