മലയാളത്തിൽ 'താരാപഥമാകേ', തമിഴിൽ 'ഉൻ കൂടവേ'; മനം കവർന്ന് പ്രാർഥനയുടെ ശബ്ദം

​ഗാനരം​ഗത്തിൽ നിന്ന്, പ്രാർഥന ഇന്ദ്രജിത്ത്
​ഗാനരം​ഗത്തിൽ നിന്ന്, പ്രാർഥന ഇന്ദ്രജിത്ത്

അന്ന ബെൻ കേന്ദ്രകഥാപാത്രമായെത്തിയ ഹെലൻറെ തമിഴ് റീമേക്കിലെ ​ഗാനം പുറത്തിറങ്ങി. അൻപിർക്കിനിയാൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഉൻ കൂടവേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ ഇന്ദ്രജിത്തിന്റെയും നടി പൂർണിമയുടെയും മകൾ പ്രാർഥനയാണ്. ലളിതാനന്ദിന്റെ വരികൾക്ക് ജാവേദ് റിയാസാണ് സം​ഗീതം നൽകിയിരിക്കുന്നത്. 

ഹെലനിലെ താരാപഥമാകേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചതും പ്രാർഥനയായിരുന്നു.  

കീർത്തി പാണ്ഡ്യനാണ് തമിഴ് റീമേയ്ക്കിൽ നായികയായെത്തുന്നത്. മലയാളത്തിൽ ലാൽ ചെയ്ത അച്ഛൻ കഥാപാത്രത്തെ അരുൺ പാണ്ഡ്യനാണ് തമിഴിൽ അവതരിപ്പിക്കുന്നത്.  ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. നിർമാണവും അരുൺ പാണ്ഡ്യൻ തന്നെയാണ്. 

Content highlights : helen tamil remake song by prarthana indrajith keerthi pandian arun pandian Anpirkiniyal movie

Content Highlights: