റോക്ക് ഗായകൻ ഡേവിഡ് ക്രോസ്‌ബി അന്തരിച്ചു

ലോസ് ആഞ്ജലിസ്: പ്രശസ്ത റോക്ക് സംഗീതജ്ഞൻ ഡേവിഡ് ക്രോസ്‌ബി (81) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. നേരത്തേ കരൾമാറ്റ ശസ്ത്രക്രിയയ്ക്കുവിധേയനായ ക്രോസ്ബി ഹൃദ്രോഗിയും പ്രമേഹബാധിതനുമായിരുന്നു.
സംഗീതസംവിധായകനായും ഗിറ്റാറിസ്റ്റായും ഗായകനായും തിളങ്ങിയ അദ്ദേഹം 1960, 70 കാലത്ത് സംഗീതരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 1941 ഓഗസ്റ്റ് 14-ന് ലോസ് ആഞ്ജലിസിലാണ് ജനനം.
Content Highlights: famous rock musician david crosby passed away, songs of david crosby