'ചിത്തിനി' യുടെ പ്രൊമോ വീഡിയോ ഗാനം പുറത്തിറങ്ങി

Chithini promo video
Chithini promo video

ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനിയിലെ ​ഗാനം റിലീസ് ചെയ്തു.

'ഇരുൾ കാട്ടിലെ .... ' എന്നു തുടങ്ങുന്ന പ്രൊമോ സോംഗ് ആലപിച്ചിരിക്കുന്നത് നടിയും ഗായികയുമായ രമ്യ നമ്പീശൻ ആണ്. സന്തോഷ് വർമ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.

ആരാണ് ചിത്തിനി ? എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ? എന്ന ജിജ്ഞാസ വർദ്ധിപ്പിക്കുകയാണ് പ്രൊമോ ​ഗാനം. ദുരൂഹമായ ഈ ചോദ്യങ്ങൾക്കുളള ഉത്തരമാണ് ചിത്തിനി എന്ന സിനിമ. സൂര്യവെളിച്ചം പോലും കടന്ന് ചെന്ന് ചെല്ലാൻ ഭയക്കുന്ന പാതിരി വനത്തിൽ സംഭവിക്കുന്ന കിടിലം കൊള്ളിക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്തിനിയുടെ കഥ വികസിക്കുന്നത്. സെപ്തംബർ 27 വെള്ളിയാഴ്ച ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തും.
 

Content Highlights: Chithini promo video song east coast vijayan, chithini Release