ശ്രദ്ധേയമായി മലയാളി ഒരുക്കിയ സ്വതന്ത്ര ആംബിയന്റ് മ്യൂസിക് ആർട്ടിസ്റ്റായ 17ADയും വാട്ടർ എന്ന ഗാനവും

കലാകാരനും ഗാനരചയിതാവും സംഗീതസംവിധായകനുമായ അബെസ് ഡേവിഡ് (Abez David) രൂപീകരിച്ച ഒരു സ്വതന്ത്ര ആംബിയന്റ് മ്യൂസിക് ആർട്ടിസ്റ്റായ 17AD ശ്രദ്ധനേടുന്നു. സിനിമാറ്റിക് വേൾഡ് മ്യൂസിക്, സാംസ്കാരാതീതമായ ആത്മീയത, ആധുനിക ഇലക്ട്രോണിക് പ്രൊഡക്ഷൻ എന്നിവ സംയോജിപ്പിച്ചാണ് ഈ സംഗീത പദ്ധതി നിർമ്മിച്ചിരിക്കുന്നത്. കേൾവിക്കാർക്ക് ആത്മീയ നവീകരണമുൾപ്പെടെ നൽകാൻ ലക്ഷ്യമിട്ടുള്ള വിശാലവും വൈകാരികവുമായ സംഗീതസൃഷ്ടികളാണ് ഇതിലൂടെ ഒരുക്കുന്നത്.
17ADയിലൂടെ പുറത്തിറങ്ങിയ വാട്ടർ എന്ന ഗാനം ഇപ്പോൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധനേടുകയാണ്. അബെസ് ഡേവിഡാണ് ഗാനരചനയും സംഗീതസംവിധാനവും. ആൾട്ടർനേറ്റീവ് ന്യൂ ഏജ്, സിനിമാറ്റിക് ആംബിയന്റ് ശൈലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പവിത്രമായ ഏകാന്തതയുടെയും വൈകാരിക ശുദ്ധീകരണത്തിന്റെയും പ്രമേയങ്ങളാണ് ഈ ഗാനം പര്യവേക്ഷണം ചെയ്യുന്നത്. ലളിതവും കാവ്യാത്മകവുമായ വരികളെയും ബഹുമുഖ നിർമ്മാണ ശൈലിയെയും ഒന്നിപ്പിച്ച്, ശബ്ദത്തെ ഒരു രോഗശാന്തി ഉപകരണമായി ഉപയോഗിക്കുന്നതിലാണ് അബെസ് ഡേവിഡിന്റെ ശ്രദ്ധയും കാഴ്ചപ്പാടും കേന്ദ്രീകരിച്ചിരിക്കുന്നത്.
കെലീന മേരി ബ്രൂസ് (Kelina Mary Bruce) ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തിളങ്ങുന്ന സിന്ത് ഘടനകളും ആഴത്തിലുള്ള സബ്-ബേസും കോർത്തിണക്കി ഗാനത്തെ സ്ഥിരമായ മിഡ്-ടെമ്പോ താളത്തിലേക്ക് നയിക്കുന്നത് പ്രോഗ്രാമർ നിതിൻ മാർഷ്യൻ ആണ്.
ശബ്ദഭംഗി കൈവരിക്കുന്നതിനായി ഗാനം യുകെയിലെ സ്പേഷ്യൽ മാസ്റ്ററിംഗ് ലിമിറ്റഡ് (Spatial Mastering Ltd. UK) ആണ് മിക്സ് ചെയ്ത് മാസ്റ്റർ ചെയ്തത്. "വാട്ടർ" എന്ന ഗാനവും ഈ പ്രോജക്റ്റിന്റെ മറ്റ് ആൽബങ്ങളും ഇപ്പോൾ എല്ലാ പ്രധാന ഡിജിറ്റൽ മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും ലോകമെമ്പാടും സ്ട്രീമിംഗിനായി ലഭ്യമാണ്.
ജലമാണ് നമ്മുടെ ഉറവിടമെന്ന് അറിഞ്ഞുകൊണ്ട് ജീവിതത്തിലെ കൊടുങ്കാറ്റുകളെ അതിജീവിച്ച് മുന്നോട്ട് പോകുന്നുവെന്നും, അത് മാനസികവും ശാരീരികവുമായ വേദനകളെ സുഖപ്പെടുത്തുകയും ആത്മാവിനെ തട്ടിയുണർത്തുകയും ചെയ്യുന്നുവെന്നും അബെസ് ഡേവിഡ് വ്യക്തമാക്കുന്നു.
Content Highlights: Malayali artist and composer Abez David's independent ambient music project '17AD' has released its new cinematic world music track Water, sung by Kelina Mary Bruce and mixed at UK's Spatial Mastering Ltd, exploring themes of spiritual healing and emotional purity.