അനുഭവങ്ങളാണ് എന്റെ പാട്ടിലെ ഫീൽ, വാലിബനിൽ അത്ര വേണ്ടെന്ന് പ്രശാന്ത് പറഞ്ഞു: ശ്രീകുമാർ വാക്കിയിൽ

#സ്വീറ്റി കാവ്
ശ്രീകുമാര്‍ വാക്കിയില്‍ | ഫോട്ടോ : സാബു സ്കറിയാച്ചന്‍ / മാതൃഭൂമി
ശ്രീകുമാര്‍ വാക്കിയില്‍ | ഫോട്ടോ : സാബു സ്കറിയാച്ചന്‍ / മാതൃഭൂമി

ശ്രീകുമാർ പാടിയ ഒരു ജിംഗിൾ കേട്ടാണ് വിദ്യാസാഗർ  ആ ശബ്ദത്തിന്റെ ഉടമയെ തിരഞ്ഞെത്തിയത്, തന്റെ അടുത്ത മലയാളചിത്രമായ മുല്ലയിലെ കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം എന്ന ഗാനം സുജാതയോടൊപ്പം ആലപിക്കാൻ ഏൽപിച്ച മെലഡി കിങ്ങിന്റെ വിശ്വാസത്തെ ശ്രീകുമാർ കാത്തു. ഗാനം സൂപ്പർഹിറ്റായി. അതിനുമുമ്പ് തന്നെ മ്യൂസിക് റിയാലിറ്റി ഷോയിൽ വിജയിയായി ദേശീയതലത്തിൽ ശ്രീകുമാർ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമാസംഗീതരംഗത്ത് ശ്രീകുമാർ വാക്കിയിൽ എന്ന ഗായകൻ സ്വന്തമായൊരിടം നേടുന്നത് വിദ്യാസാഗറിന്റെ അടുത്ത സിനിമാഗാനത്തിലൂടെയാണ്, ഇപ്പോഴും ഗായകന്റെ പേര് പറയുമ്പോൾ സംഗീതപ്രേമികൾ ഓർമിക്കുന്നത് അനുരാഗവിലോചനനായി പാടിയ ആളല്ലേ എന്നാണ്. കുറച്ചു ഗാനങ്ങൾ മാത്രമാണ് മലയാളത്തിൽ പാടിയതെങ്കിലും പാടിയവയൊക്കെ ശ്രദ്ധ നേടി എന്നത് ശ്രീകുമാറിന് ഗായകനെന്ന നിലയിൽ അഭിമാനം നൽകുന്നു. കാതങ്ങൾ (ചിത്രം: സ്വാതന്ത്ര്യം അർധരാത്രിയിൽ), ഈ സോളമനും ശോശന്നയും (ചിത്രം: ആമേൻ), മധുമതിയേ (ചിത്രം: സഖാവ്), അയലത്തെ പെണ്ണിന്റെ ഉള്ളിൽ, ദോ നയന (ചിത്രം: അങ്കമാലി ഡയറീസ്)...മൂന്നാഴ്ച മുമ്പ് റിലീസായ പുന്നാരക്കാട്ടിലെ പൂവനത്തിൽ (ചിത്രം: മലൈക്കോട്ടൈ വാലിബൻ) ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിൽ. മലയാളം കൂടാതെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും ശ്രീകുമാർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

സംഗീതത്തിനാണ് ജീവിതത്തിൽ പ്രാമുഖ്യം നൽകുന്നുവെന്നതിനാൽ ആ മേഖലയിൽ കുറേയേറെ പരീക്ഷണങ്ങൾക്ക് ശ്രീകുമാർ സമയം നീക്കിവെക്കുന്നു. അച്ഛൻ കഥകളിസംഗീതജ്ഞനായ സദനം രാജഗോപാലുമൊന്നിച്ചുള്ള സംഗീതപരീക്ഷണങ്ങൾ കൂടി ഉൾപ്പെടുന്നതാണ് സോപാനം എൻസെമ്പിൾ എന്ന മ്യൂസിക് ബാൻഡ്. കൂടാതെ, മ്യൂസിക് & മിത്ത്, മറ്റ് സ്വതന്ത്രസംഗീത ആൽബങ്ങൾ എന്നിവയും ശ്രീകുമാറിന്റെ സംഗീതയാത്രയുടെ ഭാഗങ്ങളാണ്. കഥകളിസംഗീതം അസ്സലായി ആലപിക്കുന്ന ശ്രീകുമാർ പക്ഷേ, കഥകളിസംഗീതമല്ല മറിച്ച് കഥകളിയാണ് അഭ്യസിച്ചത് എന്നതും കൗതുകം. ഉപകരണസംഗീതവും ശ്രീകുമാറിന് ഏറെ പ്രിയം. തന്റെ സംഗീതജീവിതത്തെ കുറിച്ച് ശ്രീകുമാർ സംസാരിക്കുന്നു 

Content Highlights: shreekumar vakkiyil, musician, sopanam ensemble, music and myth, interview, malaikottai vaaliban

Continue reading