'ഇമേജ് ബ്രേക്ക് ചെയ്യണം, നല്ലൊരു നെഗറ്റീവ് വേഷം വേണം, ജീവിതത്തിലെ ട്വിസ്റ്റ് വരാനിരിക്കുന്നേയുള്ളൂ'

ചില ഗാനങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്. പുറത്തിറങ്ങുന്ന സമയത്ത് ശ്രദ്ധിക്കപ്പെടും. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞാകും ആ ഗാനത്തിന്റെ യഥാര്‍ത്ഥ 'പവര്‍' ആസ്വാദകര്‍ തിരിച്ചറിയുക. ഗാനത്തിനൊപ്പം ഭാഗ്യമുണ്ടെങ്കില്‍ അതില്‍ അഭിനയിച്ചിരിക്കുന്നവരും വീണ്ടും ട്രെന്‍ഡാവും. അങ്ങനെയൊരു ഭാഗ്യം കിട്ടിയ നടനാണ് കൃഷ്ണ. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച 'ഇന്‍ഡിപെന്‍ഡന്‍സ്' എന്ന ചിത്രത്തിലെ 'അലകടലും കാറ്റും കാമിക്കില്ലേ' എന്ന ഗാനരംഗത്ത് വീണ്ടും അഭിനയിക്കുകയും അത് വൈറലാക്കുകയും ചെയ്തിരിക്കുകയാണ് കൃഷ്ണ. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സാഹസം എന്ന ചിത്രത്തിലാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാഹസത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും കൃഷ്ണ മനസുതുറക്കുന്നു.
സാഹസം എന്ന ചിത്രത്തിലേക്ക് എത്തിയതെങ്ങനെയാണ്.
Content Highlights: Actor Krishna talks about his comeback with the film `Saahasam`, the viral song, and his career