ബ്രൂസ് ലിയുടേയും ജാക്കി ചാന്റെയും ഫൈറ്റുകള്‍ പലപ്രാവശ്യം കണ്ടു-നീത പിള്ള

മലയാള സിനിമാ ചരിത്രത്തില്‍ ഫൈറ്റ് സീക്വന്‍സുകളില്‍ തിളങ്ങിയ നായികമാര്‍ ഏറെയില്ല. ഇടക്ക് കണ്ണിന് ഇടി കിട്ടി വീണതടക്കമുള്ള ദി കുങ്ഫു മാസ്റ്ററിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിലെ നായിക നീത പിള്ള. ഡ്യൂപ്പില്ലാതെയാണ് ഓരോ ഫൈറ്റ് സീക്വന്‍സുകളും പൂര്‍ത്തിയാക്കിയത്.
ഒരു വര്‍ഷത്തോളം കുങ്ഫു പരിശീലിച്ചു
ക്യാമറക്ക് മുന്നില്‍ നിന്ന് ആദ്യമായി അഭിനയിക്കുന്നതിന് പൂമരത്തിന് വേണ്ടിയായിരുന്നു. പൂമരത്തിന്റെ റിലീസിന് മുന്‍പ് തന്നെ ദി കുങ്ഫു മാസ്റ്ററിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. അതിനായി പ്രധാനമായും വേണ്ടിയിരുന്നത് കുങ്ഫു പഠിക്കല്‍ തന്നെയായിരുന്നു. അങ്ങനെ ഏകദേശം ഒരു വര്‍ഷത്തോളമുള്ള പരിശീലനത്തിന് ശേഷമാണ് കുങ്ഫുമാസ്റ്ററിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. കുങ്ഫു പഠിക്കുക മാത്രമല്ല പകരം അത് സിനിമക്ക് വേണ്ടി പ്രാക്ടീസ് ചെയ്ത് ഓരോ ഷോട്ടിനും അനുസരിച്ച് ചെയ്യുക എന്നത് തുടക്കക്കാരിയെന്ന നിലയില്‍ ചലഞ്ചിംഗ് തന്നെയായിരുന്നു. ആദ്യം കിക്ക് ബോക്സിംഗ് രണ്ട് മാസം പഠിച്ചു പിന്നീട് തായ്ക്കോണ്ടയും രണ്ടര മാസത്തോളം പഠിച്ചു. പിന്നെ ജൂഡോയും കരാട്ടെയും പഠിച്ചിരുന്നു. അതിന് ശേഷമാണ് കുങ്ഫുവിലേക്ക് കടന്നത്.
ഡ്യൂപ്പുകളില്ലാതെയായിരുന്നു ഫൈറ്റ് സ്വീക്വന്‍സുകള്‍
ആക്ഷന്‍ ഓറിയന്റഡ് ആയ ചിത്രത്തില്‍ നായികയായി എത്തുന്നുവെന്നത് ചലഞ്ചിംഗ് ആയിരുന്നു. പഠിച്ച ആക്ഷന്‍ അതുപോലെ തന്നെ ചെയ്യുക എന്നത് ശ്രമകരമായിരുന്നു. സാധാരണ മറ്റ് ഫൈറ്റ് സ്വീക്വന്‍സുകള്‍ ചെയ്യുന്നത് പോലെ ആയിരുന്നില്ല ഇതില്‍. ഫൈറ്റ് എല്ലാം നേരിട്ട് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ശരിയായ വിധത്തില്‍ ചെയ്തില്ലെങ്കില്‍ അപകടം പറ്റാനുള്ള സാധ്യത അധികമായിരുന്നു. കൂടാതെ ഡ്യൂപ്പുകളോ മറ്റ് സുരക്ഷ മാനദണ്ഡങ്ങളൊന്നും ഇല്ലാതെ ആയിരുന്നു ചിത്രീകരണം.
ബ്രൂസ് ലിയുടേയും ജാക്കി ചാന്റെയും ഫൈറ്റുകള്‍ പലപ്രാവശ്യം കണ്ടു
ദി കുങ്ഫുമാസ്റ്ററിലെ എന്റെ കഥാപാത്രത്തിന്റെ പേര് ഋതു എന്നാണ്. ഋതുവിനായി വേണ്ടിയിരുന്നത് മാര്‍ഷ്യല്‍ ആര്‍ട്സ് അറിയുക എന്നതായിരുന്നു. അതുകൊണ്ട് മാനസികമായുള്ള തയാറെടുപ്പുകള്‍ക്കപ്പുറം മാര്‍ഷ്യല്‍ ആര്‍ട്സ് ഉള്ള ചിത്രങ്ങള്‍ ഒരു റെഫറന്‍സായി കണ്ടിരുന്നു. ചൈനീസ് ചിത്രങ്ങള്‍ ഒരുപാട് കണ്ടു. കൂടാതെ ബ്രൂസ് ലി, ജാക്കി ചാന്‍ എന്നിവരുടെയൊക്കെ ഫൈറ്റ് സീക്വന്‍സുകളും കണ്ടിരുന്നു.
താരങ്ങളെല്ലാം മാര്‍ഷ്യല്‍ ആര്‍ട്സ് വിദഗ്ധര്‍
നായകനായി എത്തുന്നത് പുതുമുഖമായ ജിജി സ്‌കറിയ ആണ്, അദ്ദേഹം ഒരു വിങ്ചന്‍ മാസ്റ്ററാണ്. പിന്നീട് പ്രധാന വില്ലനായി എത്തുന്നത് തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആയ സനൂപ് ആണ്. കൂടാതെ തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് സനൂപ്. ചിത്രത്തിലെ മറ്റ് താരങ്ങളെല്ലാം മാര്‍ഷ്യല്‍ ആര്‍ട്സ് മാസ്റ്റേഴ്സും ട്രെയിനര്‍മാരും ആണ്. ഫൈറ്റ് സീക്വന്‍സുകളിലെല്ലാം അലേര്‍ട്ടായിതന്നെ ചെയ്തില്ലെങ്കില്‍ കിക്കും പഞ്ചും ഒക്കെ കിട്ടാന്‍ ചാന്‍സ് കൂടുതലായിരുന്നു. ചിത്രീകരണത്തിന്റെ ഇടക്ക് ആരുടെ പിഴവാണെന്ന് അറിയില്ല, എന്റെ കണ്ണിന് നല്ല ഒരു ഇടി കിട്ടിയിരുന്നു. പിന്നാലെ തലചുറ്റി വീഴുകയും ചെയ്തിരുന്നു. അതുകൊണ്ട് ഓരോ സീനും വളരെ ശ്രദ്ധയോടെയാണ് പൂര്‍ത്തിയാക്കിയത്.
എബ്രിഡ് ഷൈന്‍- പെര്‍ഫക്ഷനിസ്റ്റ്
എബ്രിഡ് ഷൈന്‍ എന്ന സംവിധായകനൊപ്പമാണ് എന്റെ ആദ്യ ചിത്രം പൂമരം. അന്ന് പൂമരത്തിന്റെ സെറ്റില്‍ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയായിരുന്നു ദി കുങ്ഫു മാസ്റ്ററിലും. ഒരു പെര്‍ഫക്ഷനിസ്റ്റാണ് അദ്ദേഹം. പൂമരം വലിയൊരു ടീമിനൊപ്പം ചെയ്ത ചിത്രമാണ്. അതിന് ശേഷം കുങ്ഫുമാസ്റ്ററിലെത്തുമ്പോള്‍ കൂറെക്കൂടി സ്ട്രെയിന്‍ കൂടിയിരുന്നു. കാരണം പൂമരത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ദി കുങ്ഫു മാസ്റ്റര്‍.
വില്ലനായത് കാലാവസ്ഥ
ഉറച്ച ഒരു പ്രതലത്തില്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ചെയ്യുന്നതും അല്ലാതെ മഞ്ഞില്‍ ചെയ്യുന്നതും രണ്ടും തീര്‍ത്തും വ്യത്യസ്തമാണ്. മഞ്ഞില്‍ ചെയ്യുമ്പോള്‍ ആദ്യം കാലുകള്‍ മഞ്ഞിലേക്ക് കുഴിഞ്ഞ് പോകുമായിരുന്നു. കുറച്ച് കഴിയുമ്പോഴേക്കും ഈ മഞ്ഞ് തണുത്ത് ഉറഞ്ഞ് ഐസ് ആകും. അപ്പോള്‍ സ്റ്റേബിള്‍ ആയി നില്‍ക്കാന്‍ സാധിക്കില്ല. കാലുകള്‍ വഴുതി പോകുന്നുണ്ടാകുമായിരുന്നു. അതോടൊപ്പം സ്‌ക്രിപ്റ്റ് അനുസരിച്ചുള്ള സീക്വന്‍സുകള്‍ കൃത്യമായി ചെയ്യുകയും കൂടി ചെയ്യേണ്ടത് വളരെ ശ്രമകരമായിരുന്നു.
Content Highlights : Neeta Pillai Interview The Kungfu Master Movie Directed by Abrid shine
Content Highlights: