29 വർഷം മുമ്പത്തെ മോഹൻലാൽ ചിത്രവും ദൃശ്യവും, നെടുമുടിക്ക് പകരം മമ്മൂട്ടി നായകനായ ആയിരം അഭിലാഷങ്ങളും

മലയാള സിനിമയിലെ പഴയകാല സംവിധായകരില്‍ പ്രമുഖനാണ് സോമന്‍ അമ്പാട്ട്. 1984 ല്‍ പുറത്തിറങ്ങിയ ആയിരം അഭിലാഷങ്ങളിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സോമന്‍ അമ്പാട്ട് നാല് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. മനസറിയാതെ, ഒപ്പം ഒപ്പത്തിനൊപ്പം, അഗ്നിമുഹൂർത്തം എന്നിവയാണ് ആ ചിത്രങ്ങൾ. നെടുമുടി വേണു നായകനാവേണ്ടിയിരുന്ന ആയിരം അഭിലാഷങ്ങളില്‍ ഒടുവില്‍ മമ്മൂട്ടി നായകനായി വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. അതുപോലെ നാല് ദിവസം കൊണ്ട് മോഹന്‍ലാല്‍ അഭിനയിച്ചു തീര്‍ത്ത മനസറിയാതെ എന്ന ചിത്രത്തിന് അദ്ദേഹം തന്നെ വേഷമിട്ട ദൃശ്യവുമായി ഒരു ബന്ധവും ഉണ്ട്. സിനിമയ്ക്കപ്പുറത്തെ കഥകളും സിനിമയ്ക്കുള്ളിലെ കഥകളുമായി സോമന്‍ അമ്പാട്ട് മാതൃഭൂമി ഡോട്ട് കോമിനൊപ്പം