ഡിജിറ്റല്‍ പണമിടപാടുകള്‍ ചെലവേറിയതാണോ?

By: സീഡി
2016 നവംബര്‍ എട്ടിനുശേഷം ദൈനംദിന ഇടപാടുകള്‍ക്ക് പണംകൈമാറുന്നത് കുറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുകയാണ് നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യങ്ങളിലൊന്നെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതോടെ ഏറെപ്പേര്‍ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനത്തിലേയ്ക്ക് മാറുകയും ചെയ്തു. നേരിട്ട് പണമിടപാട് നടത്തുന്നതിനേക്കാള്‍ ചെലവേറിയതാണ് ഡിജിറ്റല്‍ ഇടപാടുകളെന്ന് പലര്‍ക്കും അറിയില്ല.
വിവിധ തരത്തിലുള്ള ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതേക്കുറിച്ച് അറിയാം.
നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി)നെറ്റ് ബാങ്കിങ് വഴിയോ ബാങ്കില്‍ നേരിട്ടെത്തിയോ ഈ സംവിധാനത്തിലൂടെ പണം കൈമാറാം(എല്ലാ ബാങ്കുകളിലും ഈ സേവനം ലഭ്യമല്ല).
ഇടപാട് നടത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പണം ലഭിക്കേണ്ടയാളുടെ അക്കൗണ്ടില്‍ എത്തിയിരിക്കും. എത്ര രൂപ വേണമെങ്കിലും ഈ സംവിധാനംവഴി കൈമാറാം. കൈമാറുന്നത് എത്ര രൂപയാണ് എന്നത് അടിസ്ഥാനമാക്കി അതിന് സേവനനിരക്കുകളുണ്ട്.
രാജ്യത്തെ പ്രമുഖ പൊതുമേഖ ബാങ്കായ എസ്ബിഐ ഈടാക്കുന്നത് ഇപ്രകാരമാണ്
Amount Internet banking charges Transaction charges at bank branch
Upto 10,000 Rs 1 + GST Rs 2.50 +GST
Above 10,000 and upto Rs 1 lakh Rs 2 + GST Rs 5 + GST
Above Rs 1 lakh to Rs 2 lakh Rs 3 + GST Rs 15 + GST
More than 2 lakh Rs 5 + GST Rs 25 + GST
പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐയുടെ നിരക്ക്
Amount Internet banking charges
Upto 10,000 Rs 2 + GST
Above 10,000 and upto Rs 1 lakh Rs 5 + GST
Above Rs 1 lakh to Rs 2 lakh Rs 10 + GST
Above Rs 2 lakh to Rs 5 lakh Rs 15 + GST
Above Rs 5 lakh to Rs 10 lakh Rs 25 + GST
റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍ടിജിഎസ്)കൂടുതല്‍ പണം കൈമാറാനുള്ള സൗകര്യമാണ് ആര്‍ടിജിഎസ് നല്‍കുന്നത്. ചുരുങ്ങിയത് രണ്ട് ലക്ഷംരൂപയെങ്കിലും കൈമാറുന്നതിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. തിങ്കളാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയില്‍മാത്രമേ ഈ സംവിധാനത്തില്‍ പണംകമാറാന്‍ കഴിയൂ.
എസ്ബിഐയുടെ നിരക്ക്
Amount Internet banking charges Transaction charges at bank branch
From Rs 2 lakh and upto 5 lakh Rs 5 + GST Rs 25 +GST
Above Rs 5 lakh Rs 10 + GST Rs 50 + GST
ഐസിഐസിഐ നിരക്ക്
Amount Internet banking charges
From Rs 2 lakh and upto 5 lakh Rs 15 + GST
From Rs 5 lakh to 10 lakh Rs 25 + GST
ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ്(ഐഎംപിഎസ്)വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും ഈ സംവിധാനമുകയോഗിച്ച് ഇടപാട് നടത്താം. നെറ്റ് ബാങ്കിങ് വഴിമാത്രമാണ് ഇതിന് കഴിയുക. പരമാവധി ഇടപാട് തുക രണ്ട് ലക്ഷം രൂപയാണ്.
എസ്ബിഐയുടെ നിരക്ക്
Amount Internet banking charges
Upto 1000 No charges
Above 1000 and upto Rs 10,000 Rs 1 + GST
Above Rs 10,000 to Rs 1 lakh Rs 2 + GST
Above Rs 1 lakh to 2 lakh Rs 3 + GST
ഐസിഐസിഐ ബാങ്ക് നിരക്ക്
Amount Internet banking charges
Rs 1 upto 10,000 Rs 5 + GST
Above 10000 and upto Rs 1 lakh Rs 10 + GST
Above Rs 1 lakh to Rs 2 lakh Rs 15 + GST
മൊബൈല്‍ വാലറ്റുകള്‍നോട്ട് അസാധുവാക്കലിനുശേഷം വാലറ്റുകള്‍ ഏറെ പ്രചാരം നേടി. സ്മാര്‍ട്ട്‌ഫോണിലെ ആപ്പ് വഴി പണം കൈമാറുന്ന സംവിധാനമാണിത്. അയയ്ക്കുന്ന ആളും സ്വീകരിക്കുന്ന ആളും ഒരേവാലറ്റ് തന്നെ ഉപയോഗിച്ചാല്‍മാത്രമെ പണമിടപാട് സാധ്യമാകൂ.
വാലറ്റിലേയ്ക്ക് പണം നിക്ഷേപിക്കാനോ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനോ പ്രത്യേക നിരക്കുകളൊന്നും ഈടാക്കുന്നില്ല. എന്നാല്‍ മൊബൈല്‍ വാലറ്റില്‍നിന്ന് നങ്ങളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം മാറ്റുമ്പോള്‍ പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേ ടിഎം മൂന്ന് ശതമാനവും മൊബിക്വിക്ക് നാല് ശതമാനവുമാണ് ഈടാക്കുന്നത്.
പെയ്‌മെന്റ് ബാങ്ക്ആര്‍ബിഐയുടെ പ്രത്യേക മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന പെയ്‌മെന്റ് ബാങ്കുകള്‍ നല്‍കുന്ന സേവനത്തിന് പരിധിയുണ്ട്. ഇസാഫ്, പേ ടിഎം, എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്ക് എന്നിവ ഉദാഹരണമാണ്.
ഒരു ലക്ഷം രൂപവരെ മാത്രമെ പെയ്‌മെന്റ് ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ കഴിയൂ. എടിഎം/ഡെബിറ്റ് കാര്‍ഡ് നല്‍കാന്‍ അനുവാദമുണ്ട്. വായ്പ നല്‍കാന്‍ കഴിയില്ല. മൊബൈല്‍ വാലറ്റുകളില്‍നിന്ന് വ്യത്യസ്തമായി നിക്ഷേപത്തിന് പലിശ നല്‍കാന്‍ പെയ്‌മെന്റ് ബാങ്കുകള്‍ക്ക് കഴിയും. എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്ക് ഒരുവര്‍ഷത്തെ നിക്ഷേപത്തിന് 7.25 ശതമാനവും പേ ടിഎം നാല് ശതമാനവുമാണ് പലിശ നല്‍കുന്നത്.
പെയ്‌മെന്റ് ബാങ്കുകള്‍ നല്‍കുന്ന സേവനത്തിന് നിരക്ക് ഈടാക്കുന്നുണ്ട്. പണം നിക്ഷേപിക്കുന്നതിന് എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്ക് പണം ഈടാക്കുന്നില്ല. എന്നാല്‍ പിന്‍വലിക്കുമ്പോള്‍ മൊത്തംതുകയുടെ 0.65ശതമാനം ഈടാക്കും.
എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് പണംകൈമാറാന്‍ നിരക്കുകളില്ല. അതേസമയം, മറ്റ് ബാങ്കുകളിലെ അക്കൗണ്ടുകളിലേയ്ക്ക് പണം കൈമാറുമ്പോള്‍ തുകയുടെ 0.5ശതമാനം ഈടാക്കും.
ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്വളരെ ജനകീയമായ പണമിടപാട് സംവിധാനമാണിത്. ബില്‍ പെയ്‌മെന്റിനും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും ടിക്കറ്റ് ബുക്കുചെയ്യുന്നതിനുമെല്ലാം കാര്‍ഡ് ഉപയോഗിക്കുന്നത് സര്‍വസാധാരണമാണ്.
രണ്ട് തരത്തിലാണ് ഈ സംവിധാനത്തില്‍ പണം ഈടാക്കുന്നത്. വാര്‍ഷിക പരിപാലന ചെലവ്, കാര്‍ഡുവഴി പണംകൈമാറുമ്പോഴുള്ള സേവന നിരക്ക് എന്നിവ നല്‍കണം. എടിഎംവഴി പണം എടുക്കുമ്പോള്‍ സൗജന്യ പരിധി കഴിഞ്ഞാല്‍ പണം ഈടാക്കും.
പണം ലാഭിക്കാന്‍ എന്തു ചെയ്യും?സേവനങ്ങള്‍ക്കെല്ലാം പ്രത്യേക നിരക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് ബാലന്‍സ് കുറഞ്ഞുകൊണ്ടേയിരിക്കും.
ഓരോന്നിനും ഇടാക്കുന്ന നിരക്ക് എത്രയെന്ന് അറിഞ്ഞിരിക്കുകയെന്നതാണ് പ്രധാനം. തുടര്‍ന്ന് ചെലവ് കുറഞ്ഞ മാര്‍ഗം ഉപയോഗിക്കുക. ഓരോ സേവനത്തിനുമുള്ള ബാങ്കിന്റെ ടേംസ് ആന്റ് കണ്ടീഷന്‍സ് വായിച്ചുനോക്കുന്നത് ഉചിതമാണ്.
ഇ-മെയില്‍: antony@mpp.co.in


VIEW ON mathrubhumi.com