വിവാഹ കമ്പോളത്തില്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഡിമാന്റ് കുറഞ്ഞു

മുംബൈ: ഐടി പ്രൊഫഷണലുകള്‍ക്ക് ' വിവാഹ കമ്പോള' ത്തില്‍ മാര്‍ക്കറ്റിടിഞ്ഞു.
ഓട്ടോമേഷനും പുതിയ യു.എസ് നയവും മൂലം ഐടി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയതോടെയാണ് സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകള്‍ക്ക് ഡിമാന്റ് കുറഞ്ഞത്.
അടുത്തകാലത്തായി മാട്രിമോണിയല്‍ കോളത്തില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ ഐഎഎസ്, ഐപിഎസ്, ഡോക്ടര്‍, ബിസിനസ്മാന്‍ എന്നിവര്‍ക്ക് മുന്‍ഗണനയെന്നും സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകള്‍ ബന്ധപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.
2017ന്റെ തുടക്കത്തില്‍തന്നെ ഐടി പ്രൊഫഷണലുകളെ തേടുന്ന യുവതികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി ശാദിഡോട്ട്‌കോം സിഇഒ ഗൗരവ് രക്ഷിത് പറയുന്നു.
യുഎസില്‍ ജോലിക്കാരായ പുരുഷന്മാരെ തേടുന്ന യുവതികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതായി അദ്ദേഹം പറയുന്നു.


VIEW ON mathrubhumi.com