എച്ച് & എം അജിയോയില്‍: 399 രുപ മുതല്‍ വസ്ത്രങ്ങള്‍

സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഫാഷന്‍ റീട്ടെയ്ലറായ എച്ച് & എം അജിയോയുമായി കൈകോര്‍ക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അജിയോയില്‍ ഇനി എച്ച് & എം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.
ഇതോടെ അജിയോയുടെ അന്താരാഷ്ട്ര ബ്രാന്‍ഡ് പോര്‍ട്ട്ഫോളിയോ കൂടുതല്‍ വിപുലമാകും. ഇന്ത്യയുടെ ഫാഷന്‍ ഇ-റീട്ടെയ്ല്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ എച്ച് & എമ്മിനും കൂട്ടുകെട്ട് ഗുണകരമാകും.
വിമന്‍വെയര്‍, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍, ഹോംഡെക്കര്‍ വിഭാഗങ്ങളിലായി 10,000ത്തിലധികം ഫാഷന്‍ ഉത്പന്നങ്ങള്‍ എച്ച് & എം അജിയോയിലൂടെ അവതരിപ്പിക്കും. 399 രൂപ മുതലാകും ഉത്പന്നങ്ങള്‍ ലഭിക്കുക.
Content Highlights: Reliance Retail plans to sell H&M products online through AJIO platform