മണപ്പുറം ഫിനാൻസിന്റെ അറ്റാദായം 585 കോടിയായി; വർധന 341%

Image: Freepik
Image: Freepik

പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ നടപ്പു സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ അറ്റാദായം 341.40 ശതമാനം വർധിച്ച് 585 കോടിയായി. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 57.20 ശതമാനം ഉയർന്ന് 69,635 കോടി രൂപയുമായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ അറ്റാദായം 132 കോടി രൂപയായിരുന്നു.

ജൂൺ പാദത്തിൽ സ്വർണപണയ ആസ്തികളിൽ 97.9 വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. 57,006 കോടി രൂപയായി. സ്വർണവായ്പകൾ ഒഴികെയുള്ള ആസ്തി കമ്പനിയുടെ മൊത്തം ആസ്തിയുടെ 18.14 ശതമാനം വരും. ജൂൺ പാദത്തിൽ ആശീർവാദ് മൈക്രോ ഫിനാൻസിന്റെ ലാഭം 21 കോടി രൂപയാണ്.

ബ്രാഞ്ചുകളുടെ എണ്ണം ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 5,328 ആയി. ജൂൺ പാദത്തിൽ ആശീർവാദ് മൈക്രോ ഫിനാൻസ് ലാഭത്തിലേക്ക് മടങ്ങിയെത്തിയത് കമ്പനിയുടെ മൊത്തത്തിലുള്ള ലാഭക്ഷമതയ്ക്ക് ഗുണകരമായി.

പ്രവർത്തന മികവ്, ചെലവ് ചുരുക്കൽ, ഡിജിറ്റൽ മേഖലയിലേക്കുള്ള പരിവർത്തനം, പുതിയ വിപണികളുടെ കണ്ടെത്തൽ എന്നിവയാണ് കമ്പനിക്ക് നേട്ടമായത്. ആശീർവാദ് മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും മികവ് പുലർത്താനായി.

Content Highlights: Q1 net profit increased by 341.40% to Rs 585 crore., Assets under management (AUM) grew by 57.20% to Rs 69,635 crore., Gold loan assets witnessed a 97.9% annual growth reaching Rs 57,006 crore., Aashirvaad Microfinance returned to profitability with a profit of Rs 21 crore., Total branch network expanded to 5,328.