ജി.എസ്.ടി. കുതിപ്പ്: ഒക്ടോബറിൽ ലഭിച്ചത് 2.31 ലക്ഷം കോടി

ഒക്ടോബറിലെ ജി.എസ്.ടി. വരുമാനത്തിൽ റെക്കോഡ് വർധന. മുൻവർഷത്തെ അപേക്ഷിച്ച് 22.9 ശതമാനമാണ് വർധന. ഉത്സവ സീസണിലെ റെക്കോഡ് വിൽപ്പനയും ഇറക്കുമതി വരുമാനത്തിലുണ്ടായ മുന്നേറ്റവുമാണ് ഈ നേട്ടത്തിന് പിന്നിൽ.
- ഒക്ടോബറിലെ ജി.എസ്.ടി. വരുമാനം 2.31 ലക്ഷം കോടി രൂപയായി.
- നടപ്പ് സാമ്പത്തികവർഷത്തെ രണ്ടാമത്തെ ഉയർന്ന വരുമാനമാണിത് (ഏപ്രിലിലെ 2.43 ലക്ഷം കോടി രൂപയ്ക്ക് തൊട്ടുപിന്നിൽ). നാലാമത്തെ മാസമാണ് ജി.എസ്.ടി. വരുമാനം രണ്ട് ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വരുന്നത്.
- വാഹനവിൽപ്പനയിൽ മികച്ച നേട്ടമുണ്ടാക്കാനായി. 5,28,384 യൂണിറ്റുകൾ വിറ്റഴിച്ചതോടെ, നടപ്പ് സാമ്പത്തികവർഷത്തിൽ ആദ്യമായി 5.2 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നു.
രാജ്യത്തെ സാമ്പത്തിക മുന്നേറ്റത്തിന്റെ സൂചനയാണ് ജി.എസ്.ടി.യിലെ കുതിപ്പ്. ഇറക്കുമതി ജി.എസ്.ടി. വരുമാനം 42.2 ശതമാനം വർധിച്ച് 72,246 കോടി രൂപയായി. അതേസമയം, ആഭ്യന്തര ജി.എസ്.ടി. വരുമാനം 15.8 ശതമാനം വർധിച്ച് 1.59 ലക്ഷം കോടി രൂപയിലെത്തി.
നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ ഏഴ് മാസത്തെ മൊത്തം ജി.എസ്.ടി. വരുമാനം 14.78 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിലെ 13.05 ലക്ഷം കോടി രൂപയെക്കാൾ 13.2 ശതമാനം വളർച്ചയാണ് നേടിയത്.
മാസം | ജിഎസ്ടി വരുമാനം (₹ ലക്ഷം കോടി) | വാർഷിക വളർച്ച (%) |
|---|---|---|
ഏപ്രിൽ | 2.43 | 8.7% |
മേയ് | 1.94 | 3.2% |
ജൂൺ | 1.95 | 13.9% |
ജൂലൈ | 2.11 | 15.4% |
ഓഗസ്റ്റ് | 2.00 | 14.8% |
സെപ്റ്റംബർ | 2.04 | 14.7% |
ഒക്ടോബർ | 2.31 | 22.9% |
Content Highlights: October GST revenue reached a record Rs 2.31 lakh crore, marking a 22.9% increase year-on-year., Driven by festival season sales and a surge in import revenue., First seven months' total GST revenue reached Rs 14.78 lakh crore, showing 13.2% growth.