ഫ്രാങ്ക്ളിൻ ടെംപിൾടണ് കൊച്ചിയിൽ ഓഫീസ്

ഫ്രാങ്ക്ലിൻ ടെംപ്ൾടൺ കൊച്ചിയിൽ ഓഫീസ് തുറന്നു. ഫ്രാങ്ക്ലിൻ ടെംപ്ൾടൺ (ഇന്ത്യ) പ്രസിഡന്റ് അവിനാശ് സത്വലേക്കർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാധ്യത പരിഗണിച്ചാണ് ഓഫീസ് തുറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
30 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനി 37 മ്യൂച്വൽ ഫണ്ട് സ്കീമുകളിലായി 1.18 ലക്ഷം കോടിയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. ഫ്രാങ്ക്ലിൻ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ മിഡ് ക്യാപ് ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ളെക്സി ക്യാപ് ഫണ്ട് എന്നിവയ്ക്ക് 30 വർഷത്തെ പ്രവർത്തന ചരിത്രമുണ്ട്. മറ്റ് 19 ഫണ്ടുകൾ 20 വർഷവും പിന്നിട്ടിട്ടു.
കൊച്ചി പള്ളിമുക്കിലെ ചർച്ച് ലാൻഡിങ് റോഡിലാണ് ഓഫീസ്.