സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു
ന്യൂഡല്‍ഹി: സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി വീണ്ടും നിയമിച്ച കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്.
എന്‍സിഎല്‍എടി വിധിക്കെതിരെ ഡിസംബര്‍ 18നാണ് ടാറ്റ സണ്‍സ് സുപ്രീം കോടതിയെ സമീപിച്ചത്. മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തു നിയമിച്ചുകൊണ്ട് നവംബര്‍ 19നാണ് ട്രൈബ്യൂണലിന്റെ വിധിവന്നത്.
മിസ്ത്രിയെ 2016 ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.
Content Highlights: