മുന്നേറ്റവുമായി ചൈന: ബ്രിക്സിൽ ഇന്ത്യയുടെ നീക്കവും നിർണായകം

#Money Desk
ബ്രിക്സ് രാജ്യങ്ങളുടെ പതാകകൾ |  Photo: Wu Hong/Pool Photo via AP
ബ്രിക്സ് രാജ്യങ്ങളുടെ പതാകകൾ | Photo: Wu Hong/Pool Photo via AP

പാശ്ചാത്യ ആധിപത്യത്തിന് വെല്ലുവിളി ഉയർത്തി ബ്രിക്സ് നിർണായക അച്ചുതണ്ടായി മാറുന്നു. മൊത്തം ദേശീയ വരുമാനം അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ ആഗോള വരുമാന വിഹിതത്തിൽ കാര്യമായ മുന്നേറ്റമാണ് സഖ്യം നടത്തുന്നത്. 2011ൽ ആഗോള വരുമാനത്തിന്റെ 21.9 ശതമാനമായിരുന്ന ബ്രിക്സ് വിഹിതം 2023ൽ 29.9 ശതമാനമായി ഉയർന്നു. എന്നാൽ, 2025ഓടെ ഇത് 28.9 ശതമാനമായി നേരിയതോതിൽ കുറയുമെന്നാണ് അനുമാനം.

ചൈനയുടെ കരുത്ത്

ബ്രിക്സ് സഖ്യത്തിന്റെ വളർച്ചയ്ക്കു പിന്നിലെ പ്രധാന കരുത്ത് ചൈനയാണ്. 2011ൽ ആഗോള വരുമാനത്തിന്റെ 10 ശതമാനം മാത്രമായിരുന്ന ചൈനയുടെ വിഹിതം 2023ൽ 18.2 ശതമാനമായി ഉയർന്നു. 2025ൽ ഇത് 17.4 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയുടെ മുന്നേറ്റം

ബ്രിക്സ് സഖ്യത്തിൽ ചൈനയെ മാറ്റിനിർത്തിയാൽ മികച്ച വളർച്ച നിലനിർത്തിയത് ഇന്ത്യ മാത്രമാണ്. ആഗോള വരുമാന വിഹിതത്തിൽ സ്ഥിരവും ശക്തവുമായ മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെച്ചത്. 2011ൽ ആഗോള വരുമാനത്തിന്റെ 2.5 ശതമാനം കൈവശം വെച്ചിരുന്ന ഇന്ത്യ, 2025ഓടെ അത് 3.5 ശതമാനമായി ഉയർത്തി. സഖ്യത്തിലെ മറ്റ് അംഗരാജ്യങ്ങൾ സാമ്പത്തിക മുരടിപ്പ് നേരിടുമ്പോൾ ഇന്ത്യയുടെ വളർച്ച പ്രാധാന്യമർഹിക്കുന്നു. ചൈനയുടെ അമിത സ്വാധീനത്തെ പ്രതിരോധിക്കാനും സഖ്യത്തിനുള്ളിൽ സാമ്പത്തിക സമനില നിലനിർത്താനും ഇന്ത്യയുടെ വളർച്ച സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

വിഭാഗം

2011

2015

2019

2023

2025

BRICS-11

21.9

25.9

28.0

29.8

28.9

ചൈന

ഒഴിവാക്കിയാൽ

11.9

11.7

11.3

11.5

11.5

ചൈന

10.0

14.2

16.7

18.2

17.4

ഇന്ത്യ

2.5

2.7

3.2

3.5

3.5

ലോക ജനസംഖ്യാ

വിഹിതം

50.9

50.5

50.3

49.7

50.5

മറ്റ് അംഗരാജ്യങ്ങളുടെ സംയുക്ത വിഹിതം പരിശോധിച്ചാൽ ചിത്രം നിരാശാജനകമാണ്. 2011ൽ 11.9 ശതമാനമായിരുന്ന ഇവരുടെ വിഹിതം 2025ഓടെ 11.5 ശതമാനത്തിലേക്ക് താഴുകയാണ് ചെയ്തത്. സഖ്യത്തിനുള്ളിലെ 'സാമ്പത്തിക മുരടിപ്പ്' ഇത് വെളിപ്പെടുത്തുന്നു. ചൈനയെ ഒഴിവാക്കിയാൽ, ബാക്കിയുള്ള അംഗരാജ്യങ്ങൾ ആഗോള വരുമാന വിഹിതത്തിൽ തിരിച്ചടിയാണ് നേരിടുന്നത്.

Content Highlights: BRICS global revenue share rose from 21.9 percent in 2011 to 29.9 percent in 2023, with a slight adjustment to 28.9 percent by 2025., China remains the primary growth driver, increasing its share from 10 percent in 2011 to 18.2 percent in 2023., India stands out as the second major growth engine, expanding its global revenue share from 2.5 percent in 2011 to 3.5 percent by 2025., Other member nations face economic stagnation, with their combined share dropping from 11.9 percent in 2011 to 11.5 percent by 2025.