ചെറുകിടക്കാരും അതിസമ്പന്നരും എവിടെ നിക്ഷേപിക്കുന്നു: താരതമ്യം ചെയ്യാം

റീട്ടെയിൽ നിക്ഷേപകരും ഉയർന്ന ആസ്തിയുള്ള വ്യക്തികളും (എച്ച്എൻഐ) വ്യത്യസ്തമായ നിക്ഷേപ രീതികളാണ് പിന്തുടരുന്നതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (AMFI)യുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്വിറ്റി, ഹൈബ്രിഡ്, പാസ്സീവ് ഫണ്ട് വിഭാഗങ്ങളിലായി ഈ വ്യത്യാസം പ്രകടമാണ്.
ചെറുകിട നിക്ഷേപകർ പ്രധാനമായും ഉയർന്ന വളർച്ചാ സാധ്യതയുള്ള ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകളിലും (ELSS), സ്‌മോൾ ക്യാപ് ഫണ്ടുകളിലുമാണ് കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ഈ വിഭാഗങ്ങളിലെ അവരുടെ ആസ്തിയും ഫോളിയോകളുടെ എണ്ണവും വളരെ കൂടുതലാണ്. എന്നാൽ വൻകിട നിക്ഷേപകരാകട്ടെ ഡിവിഡന്റ് യീൽഡ്, സെക്ടറൽ/തീമാറ്റിക് ഫണ്ടുകൾ പോലുള്ളവയിലാണ് കൂടുതൽ നിക്ഷേപം നടത്തുന്നത്.
ഹൈബ്രിഡ് വിഭാഗത്തിലെ എല്ലാ ഉപവിഭാഗങ്ങളിലും ആസ്തിയുടെ കാര്യത്തിൽ വൻകിട നിക്ഷേപകർക്ക് ആധിപത്യമുണ്ട്. പ്രത്യേകിച്ച് ഇക്വിറ്റി സേവിംഗ്സ്, ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകളിൽ. അതേസമയം റീട്ടെയിൽ നിക്ഷേപകർ ബാലൻസ്ഡ്, അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളിലാണ് കൂടുതൽ താൽപ്പര്യം കാണിക്കുന്നത്.
പാസ്സീവ് സ്‌കീമുകളിൽ, ഓവർസീസ് ഫണ്ട് ഓഫ് ഫണ്ട്‌സ് (എീഎ)െ, ഇൻഡെക്‌സ് ഫണ്ടുകൾ എന്നിവയിൽ രണ്ട് വിഭാഗം നിക്ഷേപകരും ആസ്തിയുടെ കാര്യത്തിൽ താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിലും, ഗോൾഡ് ഇടിഎഫുകളിലെ ഫോളിയോകളുടെ എണ്ണത്തിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്ക് വളരെ വലുതാണ്. ഓരോ നിക്ഷേപക വിഭാഗത്തിന്റെയും സാമ്പത്തിക ലക്ഷ്യങ്ങളിലും റിസ്‌ക് എടുക്കാനുള്ള കഴിയിവിലുള്ള വ്യത്യാസങ്ങളും ഇത് എടുത്തുകാണിക്കുന്നു. 2025 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരമാണ് ആംഫി ഈ വിലയിരുത്തൽ നടത്തിയിട്ടുള്ളത്.
ഇക്വിറ്റി സ്‌കീമുകൾ
റീട്ടെയിൽ നിക്ഷേപകർ
കൂടുതൽ: ഇഎൽഎസ്എസ് (84%), സ്മോൾ ക്യാപ് (65%), മിഡ് ക്യാപ് (58%) എന്നീ വിഭാഗങ്ങളിലാണ് റീട്ടെയിൽ നിക്ഷേപകരുടെ ആസ്തി വിഹിതം കൂടുതൽ.
കുറവ്: ഡിവിഡന്റ് യീൽഡ് ഫണ്ടുകളിലും (33%), സെക്ടറൽ/തീമാറ്റിക് ഫണ്ടുകളിലുമാണ് (38%) റീട്ടെയിൽ നിക്ഷേപകരുടെ ആസ്തി വിഹിതം ഏറ്റവും കുറവ്.
റീട്ടെയിൽ എയുഎം (%) | റീട്ടെയിൽ ഫോളിയോ (%) | |
|---|---|---|
ഇഎൽഎസ്എസ് | 84.07 | 96.08 |
സ്മോൾ ക്യാപ് | 65.20 | 95.66 |
മിഡ് ക്യാപ് | 57.71 | 94.17 |
ലാർജ് ക്യാപ് | 49.00 | 92.82 |
വാല്യൂ/കോൺട്ര | 48.89 | 91.53 |
മൾട്ടി ക്യാപ് | 47.74 | 91.47 |
ലാർജ് & മിഡ് ക്യാപ് | 47.38 | 90.86 |
ഫ്ലെക്സി ക്യാപ് | 45.98 | 92.51 |
ഫോക്കസ്ഡ് | 40.23 | 88.62 |
സെക്ടറൽ/തീമാറ്റിക് | 38.41 | 89.53 |
ഡിവിഡൻ്റ് യീൽഡ് | 33.39 | 82.30 |
അതിസമ്പന്നർ
കൂടുതൽ: ഡിവിഡന്റ് യീൽഡ് (58%), സെക്ടറൽ/തീമാറ്റിക് (50%), ഫോക്കസ്ഡ് (46%) ഫണ്ടുകളിലാണ് വൻകിട നിക്ഷേപകരുടെ ആസ്തി വിഹിതം കൂടുതൽ.
കുറവ്: റീട്ടെയിൽ നിക്ഷേപകർക്ക് പ്രിയപ്പെട്ട ഇഎൽഎസ്എസ് (14%), സ്മോൾ ക്യാപ് (30%) ഫണ്ടുകളിൽ ഈ വിഭാഗക്കാരുടെ ആസ്തി വിഹിതം കുറവാണ്.
എച്ച്എൻഐ എയുഎം (%) | എച്ച്എൻഐ ഫോളിയോ (%) | |
|---|---|---|
ഡിവിഡൻ്റ് യീൽഡ് | 58.09 | 17.09 |
സെക്ടറൽ/തീമാറ്റിക് | 50.02 | 10.01 |
ഫോക്കസ്ഡ് | 45.59 | 10.74 |
മൾട്ടി ക്യാപ് | 43.03 | 7.92 |
ഫ്ലെക്സി ക്യാപ് | 42.94 | 7.03 |
ലാർജ് & മിഡ് ക്യാപ് | 41.91 | 8.50 |
വാല്യൂ/കോൺട്ര | 39.72 | 8.06 |
ലാർജ് ക്യാപ് | 38.83 | 6.73 |
മിഡ് ക്യാപ് | 36.20 | 5.39 |
സ്മോൾ ക്യാപ് | 30.43 | 4.01 |
ഇഎൽഎസ്എസ് | 13.74 | 3.17 |
ഹൈബ്രിഡ് സ്‌കീമുകൾ
ഹൈബ്രിഡ് ഫണ്ടുകളിൽ വൻകിട നിക്ഷേപകർ കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്. ചെറുകിടക്കാരാകട്ടെ ചില പ്രത്യേക വിഭാഗങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു.
കൂടുതൽ: ബാലൻസ്ഡ്/അഗ്രസീവ് ഹൈബ്രിഡ് (26%), മൾട്ടി അസറ്റ് അലോക്കേഷൻ (21%) ഫണ്ടുകളിലാണ് റീട്ടെയിൽ നിക്ഷേപകരുടെ ആസ്തി വിഹിതം കൂടുതൽ. ഫോളിയോകളുടെ കാര്യത്തിലും ഈ ഫണ്ടുകൾ മുന്നിലാണ്.
കുറവ്: ആർബിട്രേജ് ഫണ്ടുകളിലും (1%), ഇക്വിറ്റി സേവിംഗ്‌സ് ഫണ്ടുകളിലുമാണ് (6.5%) റീട്ടെയിൽ നിക്ഷേപകരുടെ ആസ്തി വിഹിതം ഏറ്റവും കുറവ്.
റീട്ടെയിൽ എയുഎം(%) | റീട്ടെയിൽ ഫോളിയോ(%) | |
|---|---|---|
ബാലൻസ്ഡ്/അഗ്രസീവ് ഹൈബ്രിഡ് | 25.92 | 78.00 |
മൾട്ടി അസറ്റ് അലോക്കേഷൻ | 21.05 | 77.81 |
ബാലൻസ്ഡ് അഡ്വാൻ്റേജ് | 17.31 | 73.01 |
കൺസർവേറ്റീവ് ഹൈബ്രിഡ് | 15.32 | 70.45 |
ഇക്വിറ്റി സേവിംഗ്സ് | 6.53 | 66.69 |
ആർബിട്രേജ് | 1.19 | 52.52 |
അതിസമ്പന്നർ
കൂടുതൽ: ഇക്വിറ്റി സേവിംഗ്സ്, ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകളിൽ അതിമ്പന്നരുടെ ആസ്തിയുടെ 72% വീതമുള്ളത്. ആർബിട്രേജ് ഫണ്ടുകളിലാണ് ഏറ്റവും ഉയർന്ന ഫോളിയോ വിഹിതം (43%).
കുറവ്: ആർബിട്രേജ് (56%), കൺസർവേറ്റീവ് ഹൈബ്രിഡ് (63%) ഫണ്ടുകളിലാണ് വൻകിട നിക്ഷേപകരുടെ ആസ്തി വിഹിതം താരതമ്യേന കുറവ്. മൾട്ടി അസറ്റ് അലോക്കേഷൻ, ബാലൻസ്ഡ്/അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളിൽ ഫോളിയോ വിഹിതം കുറവാണ് (21%).
എച്ച്എൻഐ എയുഎം(%) | എച്ച്എൻഐ ഫോളിയോ(%) | |
|---|---|---|
ഇക്വിറ്റി സേവിംഗ്സ് | 71.87 | 31.36 |
ബാലൻസ്ഡ് അഡ്വാൻ്റേജ് | 71.65 | 26.22 |
മൾട്ടി അസറ്റ് അലോക്കേഷൻ | 69.69 | 21.40 |
ബാലൻസ്ഡ്/അഗ്രസീവ് ഹൈബ്രിഡ് | 67.04 | 21.48 |
കൺസർവേറ്റീവ് ഹൈബ്രിഡ് | 63.46 | 27.21 |
ആർബിട്രേജ് | 55.93 | 43.14 |