റെക്കോഡ് വർധന: മ്യൂച്വൽ ഫണ്ടുകളിലെ ആസ്തി 75 ലക്ഷം കോടിയായി

Photo: Gettyimages
Photo: Gettyimages

സോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 74.79 ലക്ഷം കോടിയായി. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും എസ്‌ഐപി നിക്ഷേപങ്ങളിലെ വർധനവുമാണ് കുതിപ്പിന് പിന്നിൽ. 

മെയിലെ 29,573 കോടിയെ അപേക്ഷിച്ച് ജൂണിൽ 49,302 കോടി രൂപയാണ് വിവിധ ഫണ്ടുകളിൽ നിക്ഷേപമായെത്തിയത്. 74.12 ശതമാനമാണ് ഒരു മാസത്തിനിടെയുണ്ടായ വർധന. എസ്‌ഐപി നിക്ഷേപത്തിലും കാര്യമായ വർധന പ്രകടമാണ്. മെയ് മാസത്തിലെ 26,632 കോടിയെ അപേക്ഷിച്ച് ജൂണിലെ എസ്‌ഐപി നിക്ഷേപം 27,269 കോടിയായി. 

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ 1,711 കോടി രൂപയുടെ അറ്റ പിൻവലിക്കൽ ഉണ്ടായി(പട്ടിക കാണുക). മെയ് മാസത്തെ 15,908 കോടിയെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ഹ്രസ്വകാലയളവിൽ പണം നിക്ഷേപിക്കുന്ന ലിക്വിഡ് ഫണ്ടുകൾ, ഓവർനൈറ്റ് ഫണ്ടുകൾ എന്നിവയിലാണ് വൻതോതിൽ പിൻവലിക്കൽ നടന്നത്. യഥാക്രമം 25,196 കോടിയും 8,154 കോടിയും. 

മീഡിയം ഡ്യൂറേഷൻ, മീഡിയം ടു ലോങ് ഡ്യൂറേഷൻ, ലോങ് ഡ്യൂറേഷൻ, ക്രെഡിറ്റ് റിസ്‌ക് ഫണ്ട്, ഗിൽറ്റ് ഫണ്ട് തുടങ്ങിയവയിൽനിന്നും കാര്യമായി തുക പിൻവലിച്ചു. ഷോട്ട് ഡ്യൂറേഷൻ, മണി മാർക്കറ്റ് ഫണ്ടുകളിലാണ് ജൂണിൽ കൂടുതൽ നിക്ഷേപമെത്തിയത്. യഥാക്രമം 10,277 കോടിയും 9,484 കോടിയും. 

Also Read | സർവനാശത്തിന്റെ ധൂമകേതു: ഡെറിവേറ്റീവിൽ നഷ്ടം പെരുകുന്നു, എങ്ങനെ നേട്ടമാക്കാം?

ഇക്വിറ്റി ഫണ്ടുകളിലെ വിശദാംശങ്ങൾക്കായി പട്ടിക കാണുക. 

Content Highlights: Mutual Fund Assets Hit Record ₹75 Lakh Cr on SIP, Retail Surge