ആദായ നികുതി ലാഭിക്കാം: 16 ശതമാനം ആദായവും നേടാം

#സീഡി
Photo:Gettyimages
Photo:Gettyimages

ഓഹരിയില്‍നിന്നുള്ള നേട്ടം സ്വന്തമാക്കാനും ആദായനികുതി ഇളവ് നേടാനും ഇതിലും മികച്ച പദ്ധതി നിക്ഷേപ ലോകത്ത് വേറെയില്ല. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം(ഇ.എല്‍.എസ്.എസ്)എന്നപേരില്‍ അറിയപ്പെടുന്ന ടാക്‌സ് സേവിങ് ഫണ്ടുകളാണ് മികച്ച നേട്ടം നിക്ഷേപകന് നല്‍കുന്നത്. 

ആദായനികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം സാമ്പത്തികവര്‍ഷത്തില്‍ 1.50 ലക്ഷം രൂപയ്ക്കുവരെ ആദായ നികുതിയിളവ് ടാക്‌സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ലഭിക്കും. മൂന്നുവര്‍ഷമെന്ന കുറഞ്ഞ നിക്ഷേപ കാലയളവും(ലോക്ക് ഇന്‍)പദ്ധതിയെ ആകര്‍ഷകമാക്കുന്നു.

ഈ വിഭാഗത്തിലെ മികച്ച ഫണ്ടുകളിലൊന്നാണ് ഡി.എസ്.പി ടാക്‌സ് സേവര്‍. ഫണ്ടിന്റെ ഡയറ്കട് പ്ലാനിലെ നിക്ഷേപത്തിന് 2013 ജനുവരി മുതല്‍ സ്ഥിരതയാര്‍ന്ന നേട്ടമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരുവര്‍ഷത്തിനിടെ 23.71ശതമാനവും മൂന്നുവര്‍ഷത്തിനിടെ 19.95ശതമാനവും ഏഴുവര്‍ഷത്തിനിടെ 14.58 ശതമാനവും ആദായം നിക്ഷേപകന് ഈ ഫണ്ടില്‍നിന്ന് ലഭിച്ചു.

10,000 എസ്.ഐ.പിയായി പ്രതിമാസം ഡിഎസ്പി ടാക്‌സ് സേവറില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ എഴുവര്‍ഷംകൊണ്ട് 15.74 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകുമായിരുന്നു. നേട്ടമാകട്ടെ 17.66ശതമാനവും. രണ്ടുവര്‍ഷത്തെ ആദായമാകട്ടെ 33.2ശതമാനമാണ്. അഞ്ചുവര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ 19.31 ശതമാനമാണ് നേട്ടം. നിക്ഷേപിച്ച ആറു ലക്ഷം രൂപ 9.69 ലക്ഷം രൂപയായും വളര്‍ന്നിട്ടുണ്ടാകുമായിരുന്നു. 

ഐഡിഎഫ്‌സി ടാക്‌സ് അഡ്വാന്റേജ്, പിജിഐഎം ഇന്ത്യ ലോങ്‌ടേം ഇക്വിറ്റി, ക്വാണ്ട് ടാക്‌സ് പ്ലാന്‍, മിറ അസറ്റ് ടാക്‌സ് സേവര്‍ തുടങ്ങിയവയും ഈ വിഭാഗത്തില്‍ മികച്ചനേട്ടം നല്‍കിയ ഫണ്ടുകളാണ്.

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group

Content Highlights: ELSS = Save Tax + Wealth Creation