രൂപ-റൂബിള്‍ ഇടപാട്: അകാലത്തില്‍ പൊലിഞ്ഞ സ്വപ്‌നം

Photo: Gettyimages
Photo: Gettyimages

യുക്രെയിന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ സംഘടിപ്പിക്കാനും അത് വിറ്റഴിക്കാനുമുള്ള നീക്കമാണ് റഷ്യയെയും ഇന്ത്യയെയും രൂപ-റൂബിള്‍ വ്യാപാരത്തിന് തുടക്കമിടാന്‍ പ്രേരിപ്പിച്ചത്. അതൊരവസരമായി കരുതിയാണ് ഡോളറിന്റെ ആശ്രയത്വം തകര്‍ക്കാനും രൂപയുടെ ആഗോള ഇടപാട് വര്‍ധിപ്പിക്കാനും ഇന്ത്യ മുന്നിട്ടിറങ്ങിയത്. റഷ്യയാകട്ടെ, യൂറോപ്യന്‍ ഉപരോധത്തെ മറികക്കാനുള്ള അവസരമായും ഈ കൂട്ടുകെട്ടിനെ കണ്ടു. റഷ്യന്‍ ബാങ്കുകള്‍ക്കുമേല്‍ ഉപരോധം വന്നതും സ്വിഫ്റ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് നിരോധനമുണ്ടായതും രൂപയിലുള്ള ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ തുടക്കത്തില്‍ ക്രെംലിനെ നിര്‍ബന്ധിതമാക്കി.  

ഇതോടെ ഗള്‍ഫ് രാജ്യങ്ങളെ പിന്നിലാക്കി ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യ തുടര്‍ച്ചയായ മാസങ്ങളില്‍ ഒന്നാമതെത്തി. ഇന്ത്യയിലേയ്ക്കുള്ള എണ്ണ ഇറക്കുമതിയില്‍ ഏറെക്കാലം മുന്നില്‍ നിന്നിരുന്ന ഇറാഖിനെയും സൗദി അറേബ്യയേയും മറികടന്നായിരുന്നു റഷ്യയുടെ മൂന്നേറ്റം. 2022 മാര്‍ച്ച് വരെ മൊത്തം ഇറക്കുമതിയുടെ 0.2ശതമാനം മാത്രമായിരുന്നു റഷ്യയുടെ വിഹിതമെങ്കില്‍ ഇപ്പോഴത് 25 ശതമാനത്തിലേറെയായി. ഡാറ്റ ഇന്റലിജന്‍സ് സ്ഥാപനമായ വോര്‍ടെക്സയുടെ കണക്കനുസരിച്ച് ഏപ്രിലില്‍ ഒരു ദിവസം ശരാശരി 1.68 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍നിന്ന് ഇന്ത്യയിലേയ്ക്കൊഴുകിയത്.  

Content Highlights: trouble in rupee ruble trade

Continue reading